തൊണ്ടയിലെ ക്യാൻസർ അറിയാതെ പോകരുത്

പ്രായവ്യത്യാസമില്ലാതെ എല്ലാവരിലും പിടിപ്പെടുന്നതും ഏറ്റവും ഭയാനകവുമായ രോഗമായി ക്യാൻസർ മാറിയിരിക്കുന്നു.. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം പിടിപ്പെടുന്നു . അതിൽ തന്നെ ഏറ്റവും സാധാരണമായ ഒരു ക്യാൻസർ ആണ് തൊണ്ടയിലെ ക്യാൻസർ. മൂക്കിന് പിന്നിൽ ആരംഭിച്ച് കഴുത്തിൽ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ അമിത വളർച്ച ശ്വാസകോശ സംവിധാനത്തെ സാരമായി ബാധിക്കും. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്.


തൊണ്ടയിലെ ക്യാൻസറിൻറെ ലക്ഷണങ്ങൾ എന്തെല്ലാം

കടുത്ത ചുമയാണ് തൊണ്ടയിലെ ക്യാൻസറിൻറെ ഒരു പ്രധാന ലക്ഷണം. ഒരാഴ്ചയായി നിർത്താതെയുള്ള ചുമയാണെങ്കിൽ ഒരു ഡോക്ടറെ കാണുക. ചുമയ്ക്കുമ്പോൾ രക്തം വരുന്നതും ശ്രദ്ധിക്കണം. അതുപോലെ പെട്ടെന്നുള്ള ശബ്ദമാറ്റവും ശ്രദ്ധിക്കേണ്ടതാണ്. ശബ്ദം പരുക്കനാകുക, ഭക്ഷണം ഇറക്കാൻ പ്രയാസം എന്നിവ ചിലപ്പോൾ തൊണ്ടയിലെ ക്യാൻസറിൻറെ ലക്ഷണങ്ങളാകാം.

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണരുത്. അസാധാരണമായ ശ്വസന ശബ്ദവും ശ്രദ്ധിക്കാതെ പോകരുത്. തൊണ്ടയിലെ ക്യാൻസർ ചിലപ്പോൾ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മർദത്തില്ലാക്കാൻ സാധ്യതയുണ്ട്. അതിനാൽ നാലോ അഞ്ചോ ദിവസം നീണ്ടു നിൽക്കുന്ന ചെവി വേദന സൂക്ഷിക്കുക. അതുപോലെ കഴുത്തുവേദനയും നിസാരമാക്കേണ്ട.

തൊണ്ടവേദനയും നിസാരമായി കാണരുത്. തണുപ്പ് കാലമായാൽ തൊണ്ടയിൽ ഇൻഫെക്ഷൻ സാധാരണമാണ്. എന്നാൽ മരുന്നുകൾ കഴിച്ച ശേഷവും കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കാണുക. തൊണ്ടയിൽ മാറാതെ നിൽക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. 15-20 ദിവസങ്ങൾ കഴിഞ്ഞിട്ടും വായിലെ മുറിവുകൾ ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ കാണുക.മൂക്കിൽ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ്, നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, കാരണമില്ലാതെ ശരീരഭാരം കുറയുക ഇതെല്ലാം തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം.

Read Also: കുട്ടികളിൽ തിമിര രോഗം വർധിക്കുന്നു; പ്രാരംഭ ഘട്ടത്തിലെ ചികിത്സ ഏറെ അത്യാവശ്യം

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

ഇടുക്കിയുടെ വിവിധ മേഖലകളിൽ പരിശോധന; പിടികൂടിയത് നിരവധി നിരോധിത സൗന്ദര്യ വർധക വസ്തുക്കൾ

ഇടുക്കിയുടെ വിവിധ മേഖലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ തിരച്ചിലിൽ നിരോധിത...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

വിന്റേജ് വാഹനങ്ങൾക്ക് ചെലവേറും…ബജറ്റിൽ മുട്ടൻ പണി

സാധാരണക്കാരന് വെല്ലുവിളിയാകുന്ന നികുതി വര്‍ദ്ധനകള്‍ ഏറെയാണ് സംസ്ഥാന ബജറ്റില്‍. 15 വര്‍ഷം...

ദിനോസർ വീണ്ടും വരുന്നു; റിലീസിനൊരുങ്ങി ‘ജുറാസിക് വേൾഡ് റീബർത്ത്’

റിലീസിനൊരുങ്ങി സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം 'ജുറാസിക് വേൾഡ് റീബർത്ത്'. ജുറാസിക്...

Related Articles

Popular Categories

spot_imgspot_img