തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്
ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് രസകരമായ രീതിയിൽ അദ്ദേഹം മറുപടി നൽകിയത്.
തനിക്ക് പോപ്പ് ആകാൻ അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞു.
ആരാകണം പുതിയ പോപ്പ് എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങൾ ഒന്നുമില്ല എന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേർത്തു.
ഈ രാജ്യത്തുനിന്നും യുകെയിൽ എത്തിയവർക്കിടയിൽ ഗുരുതര രോഗമെന്ന് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്..! സമ്പർക്കം സൂക്ഷിക്കണം
മധ്യപൂര്‍വ്വ ദേശങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്തവരിൽ
മരണകാരണമായേക്കാവുന്നതും, പനിക്ക് സമാനമായതുമായ ഒരു രോഗം പടരുന്നതായി മുന്നറിയിപ്പ് നൽകി ബ്രിട്ടീഷ് ആരോഗ്യ വകുപ്പ്. ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലായി ഇത്തരത്തിൽ അഞ്ച് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്.
മെനിന്‍ഞ്ചിറ്റിസ് ഡബ്ല്യു എന്ന രോഗമാണ് പടരുന്നത്. മസ്തിഷ്‌കത്തെയും സുഷുമ്നാനാഡിയെയും പൊതിഞ്ഞു സംരക്ഷിക്കുന്ന സംരക്ഷണ ആവരണത്തില്‍ ആണിത് ബാധിക്കുന്നത്.
രോഗം ബാധിച്ചവർ എല്ലാവരും തന്നെ സൗദി അറേബ്യയിലെ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിനു പോയവരോ അല്ലെങ്കില്‍ തീര്‍ത്ഥാടനത്തിന് പോയവരുടെ കുടുംബാംഗങ്ങളോ ആണെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) സ്ഥിരീകരിച്ചിട്ടുണ്ട്.
പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത തലവേദന, കഴുത്ത് വേദന, ശരീരത്തില്‍ ചുവന്നു തണിര്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടാൻ മടിക്കരുത്.
ഈ രോഗം ബാധിക്കുന്നവരിൽ സ്ഥിരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാനും പെട്ടെന്നുള്ള മരണത്തിനും ഇത് കാരണമായേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
രോഗബാധയുണ്ടായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കം വഴി ചുമ, തുമ്മല്‍, ചുംബനം എന്നിവയിലൂടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വരുന്ന ശരീര ദ്രാവകങ്ങളിലൂടെയാണ് ഈ രോഗം പ്രധാനമായും പടരുന്നത്.
ഉടനടി ചികിത്സ സ്വീകരിച്ചില്ലെങ്കില്‍, രക്തത്തില്‍ വിഷാംശം കലരുന്ന സെപ്റ്റിസെമീയ എന്ന, ജീവന് അപകടം വരുത്തുന്ന രോഗാവസ്ഥയായി മാറിയേക്കാം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് മസ്തിഷ്‌ക്കത്തിലെ തകരാറുകള്‍, കോച്ചി വലിയല്‍ എന്നിവയ്ക്ക് കാരണമായേക്കാം.
രോഗവ്യാപനം തടയുന്നതിനായി മെനിന്‍ഞ്ചൈറ്റിസ് വാക്സിന്‍ എടുത്തു എന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബ്രിട്ടീഷുകാരോട്, പ്രത്യേകിച്ചും സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.