ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും ചുമത്തി ട്രംപ്
വാഷിങ്ടൻ: ഇന്ത്യയിൽ നിന്ന് യുഎസിൽ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് വിവരം.
ട്രൂത്ത് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും’ എന്ന് പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ക്രൂഡോയില്‍ ഇറക്കുമതിയും യുഎസുമായുള്ള ദീര്‍ഘകാല വ്യാപാര തടസ്സങ്ങളുമാണ് ഈ നീക്കത്തിനു പിന്നിലെ കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയത്.
ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റേതൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളാണ് ഇന്ത്യയിലെന്നും ട്രംപ് പറയുന്നു.
ഇക്കാരണം കൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യയുമായി വളരെ താരതമ്യേന കുറഞ്ഞ വ്യാപാരമേ നടത്തിയിട്ടുള്ളൂവെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ പോസ്റ്റ്
‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും അവരുടെ തീരുവ വളരെ ഉയർന്നതാണ്. വർഷങ്ങളായി അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമേ നാം നടത്തിയിട്ടുള്ളു.
ലോകത്തിലെ ഏറ്റവും ഉയർന്ന തീരുവകളിൽ ഒന്നാണ് ഇന്ത്യയുടേത്. മറ്റു ഏതൊരു രാജ്യത്തേക്കാളും കൂടുതൽ വ്യാപാര തടസ്സങ്ങളും ഇന്ത്യക്കുണ്ട്.
ഇന്ത്യയുടെ സൈനിക ഉപകരണങ്ങളുടെ വലിയൊരു ഭാഗം ഇപ്പോഴും റഷ്യയിൽ നിന്നാണു വാങ്ങുന്നത്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നത്.
ർന്നാൽ ഈ സമയത്തും ചൈനയ്‌ക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇതൊന്നും മികച്ച കാര്യങ്ങളല്ല. അതുകൊണ്ട് തന്നെ, ഓഗസ്റ്റ് 1 മുതൽ ഇന്ത്യ 25% തീരുവയും റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും നൽകേണ്ടി വരും’– ട്രംപ് പോസ്റ്റിൽ കുറിച്ചു.
റഷ്യയ്ക്ക് അന്ത്യശാസനവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ ∶ 12 ദിവസത്തിനുള്ളിൽ യുക്രൈനുമായി സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ട്രംപ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസം ആദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ആദ്യം തന്നെ 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാൽ പുരോഗതി ഒന്നും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി, “ഇന്ന് ഞാൻ പുതിയൊരു സമയപരിധി നിശ്ചയിക്കുകയാണ്.
ഇന്നുമുതൽ 10–12 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം. കൂടുതൽ കാത്തിരിക്കാനാകില്ല” എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
ട്രംപിന്റെ നിലപാടിനെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി സ്വാഗതം ചെയ്തു. “ജീവൻ രക്ഷിക്കുന്നതിലും, ഈ ഭീകരമായ യുദ്ധം അവസാനിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് പ്രസിഡന്റിന് നന്ദി. അദ്ദേഹത്തിന്റെ നിലപാട് ശരിയും ദൃഢവുമാണ്,” സെലൻസ്കി പ്രതികരിച്ചു.
അതേസമയം, റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ മുൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് എക്‌സിലെ (X) ഒരു പോസ്റ്റിൽ, ട്രംപിന്റെ ‘അന്ത്യശാസന പരിപാടി’ അമേരിക്ക തന്നെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇടയാക്കാമെന്ന് മുന്നറിയിപ്പ് നൽകി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കടുത്ത തീരുവ ചുമത്തുമെന്നും അമേരിക്ക ഇതിനകം സൂചന നൽകിയിട്ടുണ്ട്. “റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ വിലകുറഞ്ഞ എണ്ണയുടെ 80 ശതമാനവും സ്വന്തമാക്കുന്നു.
അതാണ് പുടിന്റെ യുദ്ധയന്ത്രത്തിന് ഊർജ്ജം നൽകുന്നത്. അതിനാൽ ട്രംപ് ആ രാജ്യങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തും,” യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം മുന്നറിയിപ്പ് നൽകി.
Summary: U.S. President Donald Trump has announced a 25% tariff and additional penalties on goods imported from India. The new trade measure will take effect from August 1, marking a significant shift in Indo-U.S. trade relations.









