web analytics

നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400,000 ലധികം ഡോളർ; മൂന്ന് വിദ്യാർഥിനികൾ പിടിയിൽ

പുനെ: ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഡോളർ കടത്താൻ ശ്രമിച്ച മൂന്ന് വിദ്യാർത്ഥിനികൾ പൂനെ കസ്റ്റംസിൻ്റെ പിടിയിൽ. നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 400,000 ലധികം ഡോളർ (ഏകദേശം 3.47 കോടി രൂപ) ആണ് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ മൂന്നുപേരും 20 ന് അടുത്ത് പ്രായമുള്ളവരാണ്.

ദുബായിലേക്ക് പോയ മൂന്ന് വിദ്യാർത്ഥിനികളുടെ കയ്യിലെ നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ വിദേശ കറൻസി ഒളിപ്പിച്ച് കടത്തിയതായി പൂനെ കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ഇന്ത്യൻ അധികൃതരിൽനിന്നും വിവരം ലഭിച്ചതിനെ തുടർന്ന്, ദുബായിൽ എത്തിയ ഉടൻ തന്നെ ഇവർ മൂന്ന് പേരെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഫെബ്രുവരി 17 ന് ദുബായിൽ നിന്ന് പൂനെയിൽ എത്തിയ മൂന്ന് പെൺകുട്ടികളെയും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.

മൂന്ന് വിദ്യാർത്ഥിനികളുടെ ബാഗുകളിലായി ഒന്നിലധികം നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡോളറിന്റെ കെട്ടുകൾ ഉണ്ടായിരുന്നത്.

ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മൂന്നു പെൺകുട്ടികളെയും എ.ഐ.യു ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ പൂനെ ആസ്ഥാനമായുള്ള ഖുഷ്ബു അഗർവാൾ എന്ന ട്രാവൽ ഏജന്റ് വഴിയാണ് യാത്ര ബുക്ക് ചെയ്തതെന്ന് വെളിപ്പെടുത്തി.

പണവും ബാഗുകളും തങ്ങൾക്ക് നൽകിയത് അഗർവാളാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു

പഴയ കെ.എസ്.ആർ.ടി.സി ബസുകൾ സി.എൻ.ജിയിലേക്ക് മാറുന്നു തിരുവനന്തപുരം ∙ പഴയ ഡീസൽ ബസുകൾ...

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും

എത്യോപ്യയിൽ മാർബഗ് വൈറസ് സ്ഥിരീകരണം: അതിർത്തിപ്പ്രദേശത്ത് ആശങ്കയും ഉയർന്ന മരണഭീതിയും ബഹിര്‍ ദാര്‍:...

കടലിൽ ഒളിവ്; സ്പീഡ് ബോട്ടിൽ പോലീസ് കുതിച്ചു—അരൂരിലെ എംഡിഎംഎ കേസിലെ പ്രതി അറസ്റ്റിൽ

കടലിൽ ഒളിവ്; സ്പീഡ് ബോട്ടിൽ പോലീസ് കുതിച്ചു—അരൂരിലെ എംഡിഎംഎ കേസിലെ പ്രതി...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

Related Articles

Popular Categories

spot_imgspot_img