ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെ, റൺവേയിൽ നായയെ കണ്ടതിനെത്തുടര്‍ന്ന് പൈലറ്റ് മുംബൈയിൽ നിന്നുള്ള വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. നാഗ്‌പൂരിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെ 12.30 ന് ഇൻഡിഗോ എയർലൈൻസ് വിമാനം നാഗ്പൂരിൽ ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നായയെ റൺവേയിൽ കണ്ടത്.
വിമാനം ലാൻഡിംഗിനായി അടുത്തെത്തിയപ്പോൾ, റൺവേയിൽ നായയെപ്പോലെ ഒരു മൃഗത്തെ കണ്ടതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവറിൽ അറിയിക്കുകയായിരുന്നു. ഇതിനെതുടർന്ന് വിമാനം ഭോപ്പാലിലേക്ക് തിരിച്ചുവിട്ടു. പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം.
പിന്നീട് വിമാനത്താവള നടത്തിപ്പുകാരായ മിഹാൻ ഇന്ത്യ ലിമിറ്റഡ് (എംഐഎൽ) ഉദ്യോഗസ്ഥർ വിശദമായി പരിശോധനനടത്തിയെങ്കിലും റൺവേയിൽ ഒന്നും കണ്ടെത്താനായില്ല. പക്ഷെ, വിമാനത്താവളത്തിന്റെ ഏറ്റവും അറ്റത്തുള്ള ശിവൻഗാവിലേക്കുള്ള മൃഗങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിൽ അടുത്തിടെ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ശല്യം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ അവധി നല്‍കാത്തതിന്റെ പേരിൽ വാട്സാപ്പ് ഗ്രൂപ്പിൽ നാടകഗാനം; പിന്നീട് നടന്നത്…..
കോഴിക്കോട്: അവധി നല്‍കാത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷനിലെ വാട്സാപ്പ് ഗ്രൂപ്പില്‍ ‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന നാടകഗാനം പോസ്റ്റുചെയ്ത എസ്‌ഐക്ക് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റം. എലത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐയെ ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിലേക്ക് മാറ്റിയത്.
വാട്സാപ്പ് ഗ്രൂപ്പിന്റെ നിലവിലെ എലത്തൂര്‍ ഒഫീഷ്യല്‍ എന്ന പേര് മാറ്റി ടീം എലത്തൂര്‍ എന്നാക്കി മാറ്റുകയും ചെയ്തു. ഇത് എസ്‌ഐയാണെന്ന് മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥലം മാറ്റം.
ഫെബ്രുവരി 25-ന് രാത്രിയായിരുന്നു ഈ ഗാനം ഗ്രൂപ്പിലിട്ടത്. സ്റ്റേഷനിലെ നാല് പോലീസുകാര്‍ ഗ്രൂപ്പ് അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞദിവസം ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി ഗാനം പോസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ മേലുദ്യോഗസ്ഥന്‍ ഡേ ഓഫ് നല്‍കുന്നില്ല എന്നാരോപിച്ചായിരുന്നു ഗാനം പോസ്റ്റ് ചെയ്തത്.
‘പാമ്പുകള്‍ക്ക് മാളമുണ്ട് , പറവകള്‍ക്കാകാശമുണ്ട്…’ എന്ന ഗാനത്തിന് താഴെ ‘എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് എലത്തൂര്‍ സ്റ്റേഷനിലെ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല’ എന്ന് കൂടി എഴുതിയിടുകയും ചെയ്തതോടെയാണ് നടപടി.