ശ്വാസതടസത്തിനു പോംവഴിതേടി വീട്ടമ്മ അലഞ്ഞത് വർങ്ങളോളം; ഒടുവിൽ ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത് 12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി

വിട്ടുമാറാത്ത ശ്വാസ തടസ്സത്തിന്റെ കാരണം തേടി ആശുപത്രിയിൽ എത്തിയ യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 12 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി. ഉറക്കത്തിനിടെ അഴിഞ്ഞു ശ്വാസകോശത്തിലേക്ക് പോയ ഏകദേശം ഒരു സെന്റിമീറ്ററോളം വലിപ്പമുള്ള ചങ്കിരിയാണ് ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത്. ശ്വാസ തടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ ആസ്മയന്നുകരുതി ചികിത്സ തേടിയിരുന്നു. എന്നാൽ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടി കഴിഞ്ഞയാഴ്ച നടത്തിയ സ്കാനിങ്ങിൽ ശ്വാസകോശത്തിൽ അന്യ വസ്തു കണ്ടെത്തി. ഇത് പരിശോധിച്ചപ്പോഴാണ് 12 വർഷം മുമ്പ് പോയ മൂക്കുത്തിയുടെ ചങ്കിരിയാണെന്ന് മനസ്സിലായത്.

അന്ന് കാണാതെ പോയ മൂക്കുത്തിയുടെ പ്രധാന ഭാഗം വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നെങ്കിലും ചങ്കിരി കിട്ടിയിരുന്നില്ല. ഇത് അന്ന് പുറത്തേക്ക് പോകാതെ ശ്വാസകോശത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ചങ്കിരി ഉള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാം എന്നാണ് കരുതുന്നത്. കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ പുറത്ത് എവിടെയെങ്കിലും വീണതാവാം എന്നു കരുതി ഇരിക്കുകയായിരുന്നു വീട്ടുകാർ. കൊച്ചി അമൃത ആശുപത്രിയിലെ ഇൻവെൻഷണൽ പൾമനോളജി വിഭാഗം മേധാവിയായ ഡോക്ടർ ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ചങ്കിരി പുറത്തെടുത്തു.

Read also: ഇന്നലെ കൊല്ലത്തു പെയ്ത മഴ സൂചന മാത്രം; മെയ് ആദ്യം മുതൽ ഈ 12 ജില്ലകളിൽ മഴ ലഭിക്കും; കേരളത്തിന് ആശ്വാസമായി മെയ് 4 വരെയുള്ള കേന്ദ്ര കാലാവസ്ഥാ പ്രവചനം

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img