web analytics

ആഹാരത്തിൽ നിന്നും ഒരു മാസം ഉള്ളി ഒഴിവാക്കിയാൽ ശരീരത്തിൽ എന്തു സംഭവിക്കും എന്നറിയാമോ ? സംഭവിക്കുന്നത് ഇതാണ്..!

അരിഞ്ഞു തുടങ്ങിയാൽ കരഞ്ഞു പോകും എന്നത് കൊണ്ട് മാത്രം ഭക്ഷണം തയ്യാറാക്കുമ്പോൾ ഉപയോഗിക്കുവാൻ ചിലർക്കെങ്കിലും ഏറ്റവും മടിയുള്ള ഒന്നാണ് ഉള്ളി. കറിക്ക് മികച്ച രുചിയും മണവും നൽകുന്നതിൽ ഒട്ടും പിന്നിൽ അല്ലെങ്കിലും പേരുദോഷം അല്പം ഉള്ളതിനാൽ പലർക്കും ഇത് ഉപയോഗിക്കാൻ മടിയാണ്.

ഒരു മാസം അടുപ്പിച്ച് ഉള്ളി കഴിക്കാതിരുന്നാൽ എന്തു സംഭവിക്കും എന്ന് അറിയാമോ ? ഒരു മാസം ഉള്ളി കഴിക്കാതിരുന്നാൽ നമ്മുടെ ആരോഗ്യത്തിനു കാര്യമായ വ്യത്യാസങ്ങൾ ഒന്നുംതന്നെ ഉണ്ടാകില്ല. എന്നിരുന്നാലും ചില മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

ആൻ്റിഇൻഫ്ലമേറ്ററി സവിശേതയുടെ അഭാവം: ഉള്ളിയിൽ ആൻ്റിഇൻഫ്ലമേറ്ററി സവിശേഷതകൾ ഉള്ള അല്ലിസിൻ, ക്വെർസിറ്റിൻ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ആൻ്റിഓക്സിഡൻ്റുകളുമാണ്. ശരീരത്തിൽ ഇവയുടെ അളവ് കുറയുമ്പോൾ കാലക്രമേണ വിട്ടുമാറാത്ത രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ഉള്ളി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നത് മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം വൈറ്റമിൻ സി, ബി6, ഫോളേറ്റ് എന്നിവയുടെ കുറവിന് കാരണമാകും.

ഇത് ദുർബലമായ പ്രതിരോധശേഷി, വർധിച്ച ക്ഷീണം, രക്തം കട്ടപിടിക്കൽ, ചുവന്ന രക്താണുക്കൾ രൂപപ്പെടുന്നതിലെ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള പ്രത്യാഘാതങ്ങൾക്ക് കാരമായേക്കാം.

ഉള്ളിയിൽ ധാരാളം നാരുകളുണ്ട്. അതിനാൽ ഉള്ളി പൂർണ്ണമായും ഒഴിവാക്കുന്നത് ദഹനത്തെ ബാധിച്ചേക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങളിലേക്കും ഇത്ന യിച്ചേക്കാം എന്ന് ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നു.

ഉള്ളിയിൽ മനുഷ്യശരീരത്തിന് ഏറ്റവും ആവശ്യമായ വൈറ്റമിനുകളും, ധാതുക്കളും, ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിരിക്കുന്നു. താഴെ പറയുന്ന ലിസ്റ്റ് ശ്രദ്ധിക്കൂ:

വൈറ്റമിൻ: രോഗപ്രതിരോധശേഷി, സെല്ലുകളുടെ വളർച്ച, എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ വൈറ്റമിൻ സി, ബി6, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ആൻ്റിഓക്സിഡൻ്റ്: ഈ പച്ചക്കറികളിൽ ആൻ്റിഓക്സിഡൻ്റ് സവിശേഷതകൾ ഉള്ള അല്ലൈൽ പ്രോപൈൽ ഡൈസൾഫൈഡ് അടങ്ങിയിരിക്കുന്നു. കാൻസർ, ഇൻഫ്ലമേഷൻ എന്നിവയ്ക്കെതിരായി ഇത് പ്രവർത്തിക്കുന്നു.

എന്നാൽ ആസിഡ് റിഫ്ലെക്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർ ഉള്ളി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ദഹന സംബന്ധായ പ്രശ്നങ്ങൾക്കത് കാരണമാകും.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ഏറ്റവും വലിയ ‘തലവേദന’ ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

ഏറ്റവും വലിയ 'തലവേദന' ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ്...

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ...

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ്

വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തെറ്റ് വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഢിലെ ബിലാസ്പൂർ...

ആത്മീയതയുടെ പ്രശാന്ത സാഗരം വിടവാങ്ങി; പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു

പ്രശസ്ത ധ്യാനഗുരു ഫാ. പ്രശാന്ത് IMS അന്തരിച്ചു. ആത്മീയ ധ്യാന ഗുരു ഫാദർ...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

Related Articles

Popular Categories

spot_imgspot_img