ഇന്ത്യൻ റെയിൽവേ ട്രെയിനിൽ ഉള്ള സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കാൻ, യാത്രക്കാർ പാലിക്കേണ്ട ചില നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ നടപ്പിലാക്കിയിട്ടുണ്ട്. അവയിൽ പലതും ഒരുപക്ഷെ നമുക്ക അപരിചിതവും വിചിത്രവും ഒക്കെ ആയിരിക്കും.
സ്റ്റൗ, ഗ്യാസ് സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, തുകൽ, ഗ്രീസ്, സ്ഫോടകവസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകാൻ പാടില്ല. എന്നാൽ നിരോധിച്ച വസ്തുക്കളിൽ നമ്മുടെ ഉണക്ക തേങ്ങയും ഉണ്ട് എന്നറിയാമോ?
റെയിൽവേയുടെ കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച്, ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോകുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു.
എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ളതാണ് എന്നതിനാലാണ് തേങ്ങയ്ക്ക് ഈ വിലക്ക്. അതുകൊണ്ടുതന്നെ തേങ്ങയുമായി യാത്ര ചെയ്യുന്ന യാത്രക്കാർ പിടിക്കപ്പെട്ടാൽ കർശനമായ ശിക്ഷ ലഭിക്കുകയും ചെയ്യും.
റെയിൽവേ നിയമങ്ങൾ അനുസരിച്ച്, ഈ നിയന്ത്രണങ്ങളിൽ ഏതെങ്കിലും ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
നിരോധിത വസ്തുക്കളുമായി പിടിക്കപ്പെടുന്ന യാത്രക്കാർക്ക് 1,000 രൂപ വരെ പിഴയോ, മൂന്ന് വർഷം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
സ്റ്റൗ, ഗ്യാസ് സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, തുകൽ, ഗ്രീസ്, സ്ഫോടകവസ്തുക്കൾ, ഹൈഡ്രോക്ലോറിക് ആസിഡ്, ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ്, എണ്ണ, ഗ്രീസ് തുടങ്ങി നിരവധി വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
Summary:
According to strict regulations imposed by the Indian Railways, carrying dried coconut (copra) in trains is completely prohibited.