സോബി ജോർജ് എന്ന പേരിനൊപ്പം ‘കലാഭവൻ’ ചേർക്കരുത്; അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോബി ജോർജിന്റെ പേരിനൊപ്പം ‘കലാഭവൻ’ എന്ന് ചേർക്കരുതെന്ന് അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ. സോബി ജോർജിന്റെ ഉടമസ്ഥതയിൽ ‘കലാഗൃഹം’ എന്ന പേരിൽ സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ടെന്നും കൊച്ചിൻ കലാഭവൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ‘കലാഭവൻ സോബി ജോർജ്’ എന്ന പേര് മാറ്റി പകരം കലാഗൃഹം എന്ന് നൽകണമെന്നും കൊച്ചിൻ കലാഭവൻ ആവശ്യപ്പെട്ടു.

വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സോബി ജോര്‍ജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞിരുന്നു. നിരവധി ചേക്ക് കേസുകളിലും പ്രതിയാണ് ഇയാൾ.

പത്രക്കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ 54 വർഷമായി കേരള കലാലോകത്ത് പതിനായിരക്കണക്കിന് കലാകാരന്മാരെയും കലാകാരികളെയും കലയിലൂടെ വളർത്തിയെടുത്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. ഈയിടെ കലാഭവനിൽ പതിനഞ്ച് വർഷത്തിന് മുൻപ് പ്രവർത്തിച്ചിരുന്ന സോബിജോർജ് എന്ന വ്യക്തിയെ പരാമർശിച്ചുകൊണ്ടുള്ള നിരവധി ക്രിമിനൽ കേസുകൾ പത്രദൃശ്യമാധ്യമത്തിലൂടെ വന്നത് നിങ്ങൾക്ക് അറിയാവുന്നതാണല്ലോ. അദ്ദേഹത്തിന് ‘കലാഗൃഹം’ എന്ന പേരിൽ ഇതുപോലെ ഒരു സ്ഥാപനവും ഗാനമേള ട്രൂപ്പും സ്വന്തമായി ഉണ്ട് എന്നും നിങ്ങൾക്ക് അറിയാം എന്ന് വിശ്വസിക്കുന്നു.

ദയവ് ചെയ്ത‌ത് ഈ വ്യക്തിയെക്കുറിച്ച് ഇനിയുള്ള വാർത്തകൾ വരുമ്പോൾ ‘കലാഭവൻ സോബി ജോർജ്’ എന്ന പേര് മാറ്റി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിൻ്റെ (കലാഗൃഹം) പേര് നൽകി കലാഭവൻ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുതെന്ന് വിനീതമായി അഭ്യർഥിക്കുന്നു.

കലാഭവന്റെ പേരുപയോഗിച്ച് സിനിമാവേദിയിൽ നിൽക്കുന്ന പല സിനി മതാരങ്ങളുടെയും താത്‌പര്യപ്രകാരം കൂടിയാണ് ഇതെഴുതുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

കൗമാരക്കാർക്ക് നേരെയുള്ള കത്തിയാക്രമണങ്ങളിൽ വിറങ്ങലിച്ച് യു.കെ; കണക്കുകൾ ഞെട്ടിപ്പിക്കുന്നത്…!

ഇംഗ്ലണ്ടിലും വെയിൽസിലും കൗമാരക്കാർ കത്തിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉയരുന്നു. 2023-24 കാലഘത്തിൽ...

Related Articles

Popular Categories

spot_imgspot_img