സെന്തില്‍ ബാബുവിന് ഇഡിയുടെ കസ്റ്റഡി മര്‍ദ്ദനമെന്ന് ഡിഎംകെ

ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത തമിഴ്‌നാട് മന്ത്രി വി.സെന്തില്‍ ബാലാജി കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെട്ടെന്ന ആരോപണവുമായി മന്ത്രി പി.കെ.ശേഖര്‍ ബാബു ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്. 18 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ സെന്തില്‍ ബാലാജി മര്‍ദ്ദനത്തിന് ഇരയായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് ശേഖര്‍ ബാബു മാധ്യമങ്ങളോടു പറഞ്ഞു. സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ പേരു വിളിച്ചിട്ടും പ്രതികരിച്ചില്ലെന്നും ശേഖര്‍ ബാബു വിശദീകരിച്ചു. അതിനിടെ, മന്ത്രിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു. കേസിനെ നേരിടുന്നതു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിയമവിദഗ്ധരുടെ യോഗം വിളിച്ചു.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, മന്ത്രിമാരായ ശേഖര്‍ ബാബു, ഉദയനിധി സ്റ്റാലിന്‍, എം.സുബ്രഹ്‌മണ്യന്‍, ഇ.വി.വേലു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ചു. ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തില്‍ ബാലാജിയെ ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ അദ്ദേഹം പൊട്ടിക്കരയുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

”നിലവില്‍ ഐസിയുവിലുള്ള സെന്തില്‍ ബാലാജി അബോധാവസ്ഥയിലാണ്. ഞങ്ങള്‍ േപരു വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ ആരോഗ്യനില കൃത്യമായി വിലയിരുത്തുന്നുണ്ട്. സെന്തില്‍ ബാലാജിയുടെ ചെവിക്കു സമീപം നീരുണ്ട്. ഇസിജിയിലും വ്യതിയാനമുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹം ചോദ്യം ചെയ്യലിനിടെ പീഡിപ്പിക്കപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ സ്പഷ്ടമാണ്’ – ശേഖര്‍ ബാബു പറഞ്ഞു.

സെന്തില്‍ ബാലാജിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന ആരോപണവുമായി ഡിഎംകെയുടെ രാജ്യസഭാ എംപിയും അഭിഭാഷകനുമായ എന്‍.ആര്‍.ഇളങ്കോ രംഗത്തെത്തി. ”തമിഴ്‌നാട് വൈദ്യുത മന്ത്രി വി.സെന്തില്‍ ബാലാജിയെ ഇഡി കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ അവര്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹം അബോധാവസ്ഥയിലായിരുന്നുവെന്നാണു വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റ് പൂര്‍ണമായും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ ഞങ്ങള്‍ നിയമപരമായി നേരിടും’ – ഇളങ്കോ പറഞ്ഞു.

സെന്തില്‍ ബാലാജി ചികിത്സയിലാണെന്നു മന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. അദ്ദേഹത്തിനെതിരായ നീക്കത്തെ ഞങ്ങള്‍ നിയമപരമായി നേരിടും. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വിരട്ടല്‍ രാഷ്ട്രീയം ഇവിടെ വിലപ്പോകില്ലെന്നും ഉദയനിധി വ്യക്തമാക്കി.

അതേസമയം, ഇന്നലെ വരെ യാതൊരു കുഴപ്പവുമില്ലാതിരുന്ന സെന്തില്‍ ബാലാജിക്ക് അറസ്റ്റിനു പിന്നാലെ നെഞ്ചുവേദനയുണ്ടായത് സംശയകരമാണെന്ന് അണ്ണാ ഡിഎംകെ നേതാവ് ഡി.ജയകുമാര്‍ ആരോപിച്ചു. ”ഇന്നലെ വരെ, സെന്തില്‍ ബാലാജിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. ഇഡി അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന് നെഞ്ചുവേദന തുടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കാന്‍ എയിംസില്‍നിന്ന് ഡോക്ടര്‍മാരെ കൊണ്ടുവരണം” – ജയകുമാര്‍ ആവശ്യപ്പെട്ടു.

 

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

Other news

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ രണ്ടാം മോഷണം; കവർന്നത് 25000 പൗണ്ട് വിലമതിക്കുന്ന സാധനങ്ങൾ

സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളിയുടെ കടയിൽ വൻ മോഷണം. ഒരു മാസത്തിനിടെ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ...

സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നു; നിയമഭേദഗതി ബില്‍ ഇന്ന് മന്ത്രിസഭയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി...

സർവത്ര കൈക്കൂലി; കഴിഞ്ഞ വർഷം വിജിലൻസ് എടുത്തത് 1259 കേസുകൾ; കൂടുതൽ കൈക്കൂലിക്കാർ ഈ വകുപ്പിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ വിജിലൻസിന്റെ പിടിയിലാകുന്നവരുടെ എണ്ണത്തിൽ വർധന....

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതിയ മാനദണ്ഡങ്ങള്‍

വയനാട്: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി സർക്കാർ. മാനദണ്ഡങ്ങള്‍ വിശദീകരിക്കുന്ന...

Related Articles

Popular Categories

spot_imgspot_img