‘അശ്വിൻ രാത്രി വിളിച്ചിട്ട് പൂവാലനെ പോലെ സംസാരിക്കും’; അവന്‍ മണ്ണുവാരി തിന്നാറില്ലെന്ന് ദിയ, കമന്റ് വൈറൽ

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ് നടന്‍ കൃഷ്ണ കുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥപനത്തിലെ സാമ്പത്തിക തട്ടിപ്പ്. നടിമാരടക്കം നിരവധി പേരാണ് കൃഷ്ണ കുമാറിനെയും കുടുംബത്തെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട ഒരു റീലിലെ ദിയയുടെ മറുപടി വൈറലാകുകയാണ്.

കേസിൽ കുറ്റാരോപിതയുമായ യുവതിയുടെ വീഡിയോക്ക് താഴെയാണ് ദിയ കമന്റിട്ടത്. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് രാത്രി ഫോണ്‍ വിളിച്ച് പൂവാലന്മാരെപ്പോലെ സംസാരിക്കുന്നുവെന്ന യുവതിയുടെ ആരോപണത്തിനാണ് ദിയ മറുപടി നല്‍കിയിരിക്കുന്നത്.

”രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ് പായ്ക്ക് ചെയ്‌തോ എന്നൊക്കെ ചോദിക്കുന്നത്. രാത്രി ഒരു മണിക്കും രണ്ട് മണിക്കും വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്ന് ചോദിക്കും. പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നത്” എന്നാണ് വീഡിയോയില്‍ യുവതി ആരോപിക്കുന്നത്. എന്നാൽ ”വീട്ടില്‍ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവന്‍ തിന്നാറില്ല” എന്നായിരുന്നു ദിയയുടെ മറുപടി.

ഇന്നത്തെ മികച്ച കോമഡി അവാര്‍ഡ് ഈ പെണ്‍കുട്ടിക്ക് എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. പിന്നാലെ ദിയ കൃഷ്ണ മറുപടിയുമായി എത്തുകയായിരുന്നു.

ദിയയുടെ ചുട്ട മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ കമന്റിന് ഒരു ലക്ഷത്തിലധികം ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്.

ദിയയ്ക്ക് പിന്തുണയുമായി താരങ്ങളുമെത്തുന്നുണ്ട്. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് നടി സ്വാസിക കമന്റ് ചെയ്തിരിക്കുന്നത്. ഇവരെ ജയിലില്‍ കൊണ്ടു പോകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും സ്വാസിക കമന്റിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു

വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു തൃശ്ശൂർ : ദേശീയപാത 544 ൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

Related Articles

Popular Categories

spot_imgspot_img