web analytics

‘ഡിറ്റ്‌വാ’ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 200 കടന്നു, ഇന്ത്യയിലും ജാഗ്രത

‘ഡിറ്റ്‌വാ’ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ മരണം 200 കടന്നു, ഇന്ത്യയിലും ജാഗ്രത

കൊളംബോ: 200ലധികം പേരുടെ ജീവൻ നഷ്ടപ്പെടുത്തിയ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കൻ തീരത്തേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. 

ഇന്ന് പുലർച്ചയോടെ വടക്കൻ തമിഴ്നാട് തീരത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ശ്രീലങ്കയ്ക്കും മുകളിലായി ചുഴലിക്കാറ്റ് ശക്തമായി നിലകൊള്ളുകയാണ്.

തമിഴ്നാട്ടിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റും ശക്തമായ മഴയും പ്രതീക്ഷിക്കുന്നതിനാൽ പുതുച്ചേരി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ചെന്നൈ ഉൾപ്പെടെ 13 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

 തിങ്കളാഴ്ച വരെ തമിഴ്നാട്–ആന്ധ്ര തീരത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ്. കേരളത്തിലും അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാദ്ധ്യത.

കനത്ത മഴയിൽ വേദാരണ്യത്തിലെ 9,000 ഏക്കർ ഉപ്പുപ്പാടം വെള്ളത്തിൽ മുങ്ങി. സംസ്ഥാനത്ത് 6,000 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ടെന്ന് റവന്യൂമന്ത്രി കെ.കെ.എസ്.എസ്.ആർ രാമചന്ദ്രൻ അറിയിച്ചു. 

കടലൂർ ജില്ലയിൽ 929 ഗർഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. ഗതാഗതത്തെയും സാധാരണ ജീവിതത്തെയും ബാധിക്കുന്ന തരത്തിൽ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാമെന്നതിനാൽ പൊതുജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ശ്രീലങ്കയിൽ മഴ കുറഞ്ഞതോടെ രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. 

‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന പേരിൽ ഇന്ത്യ ദുരിതാശ്വാസ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് ഉദയഗിരി അടക്കമുള്ള മൂന്ന് യുദ്ധക്കപ്പലുകളിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചിരിക്കുകയാണ്.

ദുബായിൽ നിന്ന് ശ്രീലങ്ക വഴി ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ മുന്നൂറോളം പേർ കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ചെന്നൈയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.

ശ്രീലങ്കയിൽ ഡിറ്റ്‌വാ വൻ നാശനഷ്ടം വിതച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും. 

കൊളംബോ തുറമുഖം താൽക്കാലികമായി പ്രവർത്തനം നിർത്തി. 700ലധികം വീടുകൾ തകർന്നതായി കണക്കുകൾ. 7.74 ലക്ഷം പേർ പ്രളയബാധിതരായി; ഇതിൽ 1 ലക്ഷം പേരെ 798 രക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

English Summary

The Ditva cyclone, which claimed over 200 lives in Sri Lanka, is moving toward the southern coast of India and is expected to reach northern Tamil Nadu early today. Heavy rain and winds up to 80 km/h are forecast, prompting red and orange alerts across several districts of Tamil Nadu and Puducherry.

India has launched Operation Sagar Bandhu to support Sri Lanka, deploying naval ships carrying relief materials. Over 774,000 people have been affected in Sri Lanka, with 100,000 relocated to relief camps. Flights via Colombo have been disrupted, and the island nation has declared a state of emergency due to widespread destruction.

Ditva-cyclone-south-india-srilanka-damage

Cyclone Ditva, Sri Lanka, Tamil Nadu, Weather Alert, Heavy Rain, Operation Sagar Bandhu, Indian Navy, Disaster Relief, Colombo, Kerala Weather

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി

അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി നിയമ സഹായ വേദി ബെംഗളൂരു: നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്കിടെ...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

ജോലിയിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ്; മിന്നും സമ്മാനവുമായി കമ്പനി ! ഒരു കാരണമുണ്ട്….

ജീവനക്കാർക്ക് സ്വന്തമായി ഒന്നരക്കോടിയുടെ ഫ്ലാറ്റ് സമ്മാനവുമായി കമ്പനി ബെയ്ജിംഗ് ∙ ജീവനക്കാരെ ദീർഘകാലം...

‘GhostPairing’ സൂക്ഷിക്കണം: വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം; എന്താണിത് ?

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ന്യൂഡൽഹി ∙വാട്‌സ്ആപ്പ്...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

Related Articles

Popular Categories

spot_imgspot_img