web analytics

എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; ചില മാധ്യമങ്ങളും ഇതിൽ പങ്കാളികളായി കള്ളക്കഥ സൃഷ്ടിച്ചു: ദിലീപ്

എല്ലാം തുടങ്ങിയത് മഞ്ജു പറഞ്ഞിടത്തുനിന്ന്; ചില മാധ്യമങ്ങളും ഇതിൽ പങ്കാളികളായി കള്ളക്കഥ സൃഷ്ടിച്ചു: ദിലീപ്

കൊച്ചി ∙ തനിക്കെതിരെ ഗൂഢാലോചന നടന്നതല്ലാതെ മറ്റൊന്നുമല്ല ഉണ്ടായതെന്നായിരുന്നു നടൻ ദിലീപിന്റെ മറുപടി. ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിന് ശേഷമാണ് എല്ലാം ആരംഭിച്ചതെന്നും കോടതി വിധിക്കുശേഷം ദിലീപ് പ്രതികരിച്ചു.

അന്നത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും അവരുടെ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരുമാണ് തനിക്കെതിരെ ഗൂഢാലോചന ആസൂത്രണം ചെയ്തത് എന്നു ദിലീപ് ആരോപിച്ചു. തന്റെ കരിയറും ജീവിതവും തകർക്കുകയാണ് ലക്ഷ്യമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഈ കേസിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞതോടെ തന്നെ എനിക്കെതിരായ നീക്കങ്ങൾ ആരംഭിച്ചു. തുടർന്ന് ചില പൊലീസുകാരും ക്രിമിനൽ വിഭാഗവും ചേർന്ന് പ്രതികളെ കൂട്ടുപിടിച്ചു.

ചില മാധ്യമങ്ങളും ഇതിൽ പങ്കാളികളായി കള്ളക്കഥ സൃഷ്ടിച്ചു. അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഒടുവിൽ പൊലീസിന്റെ കഥ പൊളിഞ്ഞു,” – ദിലീപ് ആരോപിച്ചു.

“യഥാർത്ഥ ഗൂഢാലോചന എന്നെ പ്രതിയാക്കാനായിരുന്നു. ജനങ്ങൾക്കിടയിൽ എന്റെ കരിയറും ജീവിതവും തകർക്കാൻ ശ്രമിച്ചു. ഈ ഘട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രാർഥിച്ച എല്ലാവർക്കും നന്ദി. അഭിഭാഷകൻ രാമൻപിള്ളയ്ക്കും നന്ദി,” – ദിലീപ് പറഞ്ഞു.

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ ഗൂഢാലോചനാവാദം ആദ്യമായി ഉയർന്നത് കൊച്ചിയിൽ നടത്തിയ ‘അമ്മ’യുടെ യോഗത്തിലാണ്.

അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച യോഗത്തിൽ നടി മഞ്ജു വാരിയർ ഈ ആരോപണം ഉന്നയിച്ചിരുന്നു. മഞ്ജുവിന്റെ കോടതിമൊഴി ഇതുവരെ പുറത്തുവന്നിട്ടില്ല; വിധി പ്രസ്താവനയിലൂടെ മാത്രമേ അത് ലഭ്യമാകൂ.

English Summary

Actor Dileep reacted after the verdict, alleging that a conspiracy was plotted to implicate him, beginning with actress Manju Warrier’s statement during the AMMA meeting years ago. He claimed senior police officers, investigation teams and some media outlets fabricated stories to destroy his career. Dileep said the real conspiracy was to frame him as an accused. He thanked his family, friends, supporters and lawyer Raman Pillai.
The conspiracy allegation first arose at an AMMA meeting in Kochi, where Manju Warrier raised concerns. Her courtroom testimony has not been released yet.

dileep-reaction-after-verdict-conspiracy-allegation-manju-warrier

Dileep, ManjuWarrier, ActressAssaultCase, KeralaNews, CourtVerdict, AMMA, ConspiracyClaim, Kochi

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

Related Articles

Popular Categories

spot_imgspot_img