ഭിന്നശേഷിയുള്ള കുട്ടികൾക്കായി സമഗ്രശിക്ഷാ ഇടുക്കിയുടെ നേതൃത്വത്തില്‍ തൊടുപുഴ, കരിമണ്ണൂര്‍ ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ഡയപ്പര്‍ ബാങ്കുകള്‍ പ്രവര്‍ത്തനം ആംരഭിച്ചു. (Diaper Bank started functioning for differently abled children in Idukki)
‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുടെ ഭാഗമായി ലഭിച്ച ഡയപ്പറുകളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ നിലവില്‍ ചലനപരിമിതി മൂലം ഡയപ്പര്‍ ആവശ്യമുള്ള 149 കുട്ടികളെയാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയിട്ടുള്ളത്. ഒരു മാസം ആയിരത്തിലധികം പായ്ക്കറ്റുകൾ ഇത്രയും കുട്ടികള്‍ക്ക് ആവശ്യമുണ്ട്.
സന്നദ്ധ സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും സഹായത്തോടുകൂടിയാണ് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് ഡയപ്പര്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഡയപ്പറുകള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുവര്‍ക്ക് ബി.ആര്‍.സികളെ സമീപിക്കാവുന്നതാണെന്ന് സമഗ്രശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡി ബിന്ദുമോള്‍ അറിയിച്ചു. ഫോൺ 9446427911, 04862 226 991.