web analytics

ഡയാലിസിസിന് ധനസഹായം; സർക്കാർ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഡയാലിസിസിന് ധനസഹായം; സർക്കാർ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: സ്വകാര്യ ആശുപത്രികളിൽ ചെയ്യുന്ന ഡയാലിസിസിന് സർക്കാർ നൽകുന്ന ധനസഹായം അനുവദിക്കുന്നതിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന്, ഫണ്ട് ലാപ്സാകാതെ ധനസഹായം ഉടൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.

വിഷയത്തിൽ അനാവശ്യ വിവാദം ഒഴിവാക്കി സർക്കാർ ഉത്തരവ് നടപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർ (DMO) അടിയന്തര നടപടികൾ സ്വീകരിക്കണം.

ആവശ്യമെങ്കിൽ ജില്ലാ കളക്ടർമാരുടെയും ആരോഗ്യ–തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് ഉത്തരവ് നടപ്പാക്കണം.

ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി DMOമാർക്ക് നിർദേശം നൽകണമെന്നും കമ്മീഷൻ അറിയിച്ചു.

ഡയാലിസിസ് ധനസഹായം അനുവദിക്കേണ്ടത് സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ മുഖേനയാണ്. എന്നാൽ,

ഡോക്ടർമാരുടെ സംഘടനാ തീരുമാനത്തെ തുടർന്ന് സൂപ്രണ്ടുമാർ സഹകരിക്കാത്തതോടെ പദ്ധതി മുടങ്ങി, ഫണ്ട് പാഴാകുന്നു എന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത്, അറക്കുളം ഗ്രാമപഞ്ചായത്ത് എന്നിവർ നൽകിയ പരാതിയിൽ പറയുന്നത്.

ഈ ചുമതല സൂപ്രണ്ടുമാർക്ക് നൽകിയത് ജി.ഒ 1651/2023/തദ്ദേശ സ്വയംഭരണം ഉത്തരവ് പ്രകാരവും ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലുമാണ്.

സൂപ്രണ്ടുമാരുടെ നിസഹകരണത്തിനെതിരെ 2025 മാർച്ച് 6ന് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.

കഴിഞ്ഞ വർഷത്തെ ഫണ്ടും ഇതേ കാരണം കൊണ്ട് നഷ്ടമായിരുന്നു. പദ്ധതി ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അറക്കുളം CHC മെഡിക്കൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായും പരാതിയിൽ പറയുന്നു.

സർക്കാർ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത് അച്ചടക്ക ലംഘനവും ഭരണഘടനയ്ക്ക് എതിരുമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി.

ധനസഹായം ലഭിക്കേണ്ടവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളാണ്. സഹായം വൈകുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 21 – ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്.

ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഉത്തരവ് നടപ്പാക്കിയതിന്റെ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡയറക്ടറും കമ്മീഷനിൽ സമർപ്പിക്കണം. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടത്.

English Summary

The Kerala Human Rights Commission has warned government hospital doctors in Idukki for allegedly blocking the approval of government financial assistance for dialysis treatment in private hospitals. Commission Chairperson Justice Alexander Thomas directed District Medical Officers to ensure the aid is sanctioned immediately to prevent fund lapse, and asked District Collectors to hold meetings if required to implement the government order. The complaint was filed by Idukki District Panchayat and Arakkulam Gram Panchayat, stating that hospital superintendents are refusing to approve the aid reportedly due to a doctors’ association decision. The responsibility for approving the aid was assigned under G.O 1651/2023 (Local Self Government) based on a High Court direction. Earlier, the Idukki Collector had also issued an order on March 6, 2025, against the non-cooperation.

dialysis-fund-doctors-refuse-human-rights-commission-warning-idukki

dialysis, human rights commission, idukki, government doctors, health department, financial aid, Article 21

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; അച്ഛനും മകനും അറസ്റ്റിൽ കോഴിക്കോട്: ലഹരിക്കടിമയായ മകനെ...

ശമ്പളസുരക്ഷ ലക്ഷ്യം: സൗദിയിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് വഴി മാത്രം വേതനം

ശമ്പളസുരക്ഷ ലക്ഷ്യം: സൗദിയിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് വഴി മാത്രം വേതനം റിയാദ്: സൗദി...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും

അറ്റകുറ്റപ്പണി: അബുദാബിയിൽ E11 റോഡ് ഭാഗികമായി അടച്ചിടും അബുദാബി: അബുദാബിയിലെ അൽ ദഫ്റ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

Related Articles

Popular Categories

spot_imgspot_img