നിങ്ങളൊരു പ്രമേഹ രോഗിയാണോ?; തള്ളി കളയരുത് ഈ ലക്ഷണങ്ങൾ

പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പ്രമേഹത്തിനു മരുന്ന് കഴിക്കാത്തവർ ചുരുക്കമായി തുടങ്ങി. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിനെയാണ് ‘പ്രമേഹം’ എന്ന് പറയുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾ ഒരു സുപ്രധാന പങ്ക് വഹിക്കാനാകുമെങ്കിലും സ്വാഭാവികവും ആരോഗ്യകരവുമായ ജീവിതശൈലി മാറ്റങ്ങൾ കൂടുതൽ ഫലപ്രദമാകും. ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുന്നത് പ്രമേഹ സാധ്യത നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹം ഉണ്ടെങ്കിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ ചർമ്മത്തിൽ പ്രകടമാകാം. അവ ഏതൊക്കെയെന്ന് നോക്കാം

1. പ്രമേഹമുണ്ടെങ്കിൽ ചർമ്മത്തിൽ കാണുന്ന ആദ്യത്തെ ലക്ഷണം വരണ്ട ചർമ്മമാണ്. തൊലി പുറത്ത് ചൊറിച്ചിലും ഉണ്ടാകും.

2. ഉണങ്ങാത്ത മുറിവുകളാണ് മറ്റൊരു ലക്ഷണം. മുറിവുകൾ ഉണ്ടങ്കിൽ ദിവസങ്ങളോളം ഉണങ്ങാതിരിക്കുന്നത് പ്രധാനപ്പെട്ട ലക്ഷണമാണ്.

3.’acanthosis nigricans’ എന്ന ചർമ്മ ലക്ഷണമാണ് മറ്റൊന്ന്. കഴുത്ത്, കക്ഷം, തുടയിലെല്ലാം കറുപ്പ് നിറം കട്ടയ്ക്കിരിക്കുന്ന രോഗാവസ്ഥയാണിത്. അമിതവണ്ണമുള്ളവരിൽ ഇത് കൂടുതലായി കാണുന്നു

4.സ്കിൻ​ ടാ​ഗാണ് മറ്റൊരു ലക്ഷണം. അതായത്, കറുത്ത തൊലി ചർമ്മത്തിൽ ചേർന്ന് തൂങ്ങിപിടിച്ചിരിക്കുന്ന രോ​ഗാവസ്ഥ. കഴുത്ത്, കക്ഷം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായി കാണുന്നത്.

5. കാലിൽ കുമിള പോലെ വീർത്ത് വരുന്നതാണ് മറ്റൊരു ലക്ഷണം. വേദനയില്ലാത്ത കുമിളകൾ കാലിൽ കാണുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ‘diabetic bullae’ എന്നാണ് ഇതിനെ വിളിക്കുക.

6. സ്കിൻ ഇൻഫെക്ഷനാണ് മറ്റൊരു ലക്ഷണം. ചർമ്മത്തിൽ ഇടയ്ക്കിടെ ഫം​ഗൽ അണുബാധ വരുന്നതും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

നഴ്സിങ് വിദ്യാര്‍ഥിനി അമ്മ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: മലപ്പുറംചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി...

ബജറ്റിൽ വയനാട്ടിലെ ദുരിതബാധിതർക്ക് ആശ്വാസം; മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വയനാട് ഉരുൾപൊട്ടൽ ദുരിതബാധികർക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

Related Articles

Popular Categories

spot_imgspot_img