web analytics

ധർമ്മസ്ഥലയിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥികൾ

ധർമ്മസ്ഥലയിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥികൾ

ധർമ്മസ്ഥല : ധർമ്മസ്ഥലയിൽ എസ്.ഐ.ടി അന്വേഷണ സംഘത്തിന്റെ തിരച്ചിലിൽ ഇതുവരെ ലഭിച്ചത് 25 അസ്ഥിക്കഷ്ണങ്ങൾ.
സാക്ഷിയായ ശുചീകരണതൊഴിലാളി അടയാളപ്പെടുത്തി നൽകിയ ആറ്, ഏഴ് സ്പോട്ടുകളിൽ നടത്തിയ തിരച്ചിലിലാണ് കൂടുതൽ അസ്ഥികൾ കണ്ടെത്തിയത്. നാല് ദിവസമായി നടത്തിവരുന്ന തിരച്ചിലിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

അഞ്ചാമത്തെ ദിനമായ ഇന്ന് നിർണായകമായ എട്ടാമത്തെ പോയിന്റിൽ തിരച്ചിൽ തുടരും. നേത്രാവതി പുഴയിൽ വനമേഖലയോട് ചേർന്ന് കിടക്കുന്ന കാട്ടുപ്രദേശമാണ് ഇത്.

അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ…ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു

ഡൽഹി: ധർമ്മസ്ഥല കൂട്ടക്കൊല കേസവുമായി ബന്ധപ്പെട്ട് തുടർച്ചയായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് പരിശോധിച്ച് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള അവശിഷ്ടങ്ങൾ കഷണങ്ങളായതും തകരാരായതുമായ നിലയിലാണ്. കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധന നടത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളുരുവിലെ ഫോറൻസിക് സയൻസ് ലാബിലേക്ക് (FSL) അസ്ഥിഭാഗങ്ങൾ ഇന്ന് തന്നെ അയക്കാൻ തീരുമാനിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അസ്ഥികൾ കണ്ടെത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ നടത്തിയ തെരച്ചിലിലാണ് സാക്ഷി ചൂണ്ടിക്കാട്ടിയ പ്രദേശത്ത് നിന്ന് അസ്ഥികഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ അന്വേഷണത്തിന് നിർണായക മുന്നേറ്റം ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതിനോടനുബന്ധിച്ച് വനമേഖലയിലുള്ള ഏഴാമത്തെ പോയിന്റിലാണ് അന്വേഷണ സംഘം ഇന്ന് കൂടുതൽ പരിശോധന നടത്തുന്നത്. ഇതിനോടകം ആറു പോയിന്റുകളിലെ പരിശോധന പൂർത്തിയായി.

ജിയോ ടാഗിംഗും സർവേ അടയാളങ്ങളും

പറയപ്പെട്ട എല്ലാ സ്ഥലങ്ങളിലും ജിയോ ടാഗിംഗിന് പുറമേ സർവേക്കല്ലുകൾ പോലുള്ള സ്ഥിരമായ അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയിലും വനംവകുപ്പ് ഭൂമിയിലും അന്വേഷണം എളുപ്പമാണ്. എന്നാൽ, ധർമ്മസ്ഥല ക്ഷേത്ര ട്രസ്റ്റ് ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമകളുടെ നിയന്ത്രണത്തിലായുള്ളതോ ആയ ഭൂമികളിൽ പരിശോധന നടത്താൻ കോടതി അനുമതി ആവശ്യമാണ്. ഇത് അന്വേഷണ സംഘത്തിന് ഒരു വലിയ വെല്ലുവിളിയാകുകയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തിയെയാണ് അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ കൈമാറിയത്. ഇയാൾ ചൂണ്ടിക്കാണിച്ച 13 സ്ഥലങ്ങളിലും അന്വേഷണ സംഘം ജിയോ ടാഗിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടികളും യുവതികളുമുൾപ്പെടെ നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചും കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ
ബം​ഗളൂരു: തുടർച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിൽ കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിൽ ഒന്ന് പുരുഷൻ്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം.

പല അസ്ഥികളും പൊട്ടിയ നിലയിലാണ്. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടത്തിൻ്റെ ഭാഗം അസ്ഥികൾ കണ്ടെത്തിയത്.

ഓരോ നടപടികളും എസ്ഐടി സംഘം വിശദമായി ചിത്രീകരിക്കുന്നുണ്ട്. കൂടാതെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ധർമ്മസ്ഥലയിലേക്കെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അന്വേഷണ സംഘം തലവൻ പ്രണബ് മൊഹന്തി ഉടൻ തന്നെ സ്ഥലത്തെത്തുമെന്നാണ് വിവരം. എന്നാൽ, പ്രദേശത്ത് പെയ്യുന്ന കനത്ത മഴ തിരച്ചിലിന് വലിയ തടസമാകുന്നുണ്ട്. കുഴികളിൽ വെള്ളം നിറയുന്നത് തടയാൻ പൊലീസ് ടാർപോളിൻ ഷീറ്റുകൾ സ്ഥാപിച്ചു. എന്നാൽ തെളിവുകൾ ശേഖരിച്ച ഇടങ്ങൾ പൂർണമായും മൂടി സൂക്ഷിച്ചിരിക്കുകയാണ്. ലഭിച്ച അസ്ഥിഭാഗങ്ങൾ ഓരോന്നും അടയാളപ്പെടുത്തിയ പ്ലാസ്റ്റിക് ബോക്സുകളിലും ബയോ സേഫ് ബാഗുകളിലും സൂക്ഷിച്ച് ലേബൽ ചെയ്യും.

മുൻ ശുചീകരണ തൊഴിലാളിയാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ നൽകിയത്. മൃതദേഹങ്ങൾ അടക്കം ചെയ്തതായി ഇയാൾ വെളിപ്പെടുത്തിയ 13 സ്ഥലങ്ങളും ജിയോ ടാഗിംഗ് ചെയ്തു. ഇവയിൽ എട്ടാമത്തെ സ്ഥലം നേത്രാവതി നദിയിലെ സ്നാനഘട്ടത്തിനടുത്തും, പതിമൂന്നാമത്തെത് റോഡരികിലുമാണ്. മറ്റു സ്ഥലങ്ങൾ വനപ്രദേശങ്ങളിലും, ചിലത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലുമാണ്.

സർക്കാർ ഭൂമികളിലും വനംവകുപ്പ് കൈവശമുള്ള സ്ഥലങ്ങളിലും അന്വേഷണം എളുപ്പമാണെങ്കിലും, ധർമ്മസ്ഥല ട്രസ്റ്റ് ഉടമസ്ഥതയിലുള്ളവയോ സ്വകാര്യ സ്ഥലങ്ങളിലോ പരിശോധന നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇതിനിടെ, ഒരു സാക്ഷി കണ്ടെത്തിയതാണെന്ന് അവകാശപ്പെട്ട തലയോട്ടിയും അതിനോടൊപ്പം കിട്ടിയ മണ്ണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആറാമത്തെ പോയിന്റിൽ അസ്ഥികൾ; ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ

ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ശുചീകരണ തൊഴിലാളി നേരത്തെ ചൂണ്ടിക്കാണിച്ച അഞ്ച് സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ നൂറോളം പെൺകുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചും കുഴിച്ചുമൂടിയുമാണെന്ന ഇയാളുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇക്കാര്യത്തിൽ ഇയാൾ നേരിട്ട് കോടതിയെ സമീപിക്കുകയും, വെളിപ്പെടുത്തലുകൾക്ക് നിയമപരമായ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

1998 മുതൽ 2014 വരെ ധർമസ്ഥലയിലും സമീപപ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥിനികളടക്കം നിരവധി സ്ത്രീകൾ ബലാത്സംഗത്തിനും കൊലയ്ക്കും ഇരയായതായി തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ കീഴിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഉപരിതലമായി എളുപ്പത്തിൽ കണ്ടെത്താനാവാത്ത തരത്തിൽ, വനപ്രദേശങ്ങളിലും റോഡരികിലുമായി മൃതദേഹങ്ങൾ മറച്ചുവയ്ക്കാനായിരുന്നു സൂപ്പർവൈസറുടെ നിർദ്ദേശമെന്നും, അത് നിറവേറ്റാത്തതിനാൽ ഭീഷണിയും ആക്രമണവുമേറ്റുവെന്നും ഇയാൾ ആരോപിക്കുന്നു.

ഇതിനുപുറമേ, ഇപ്പോഴും പൊലീസിന്റെ റഡാറിൽ ഇരുപതിലധികം സംശയാസ്പദ പ്രദേശങ്ങളുണ്ട്. കുറ്റവാളികൾക്ക് നീതി കിട്ടുകയും, ഇരകൾക്ക് നീതി നൽകുകയും ചെയ്യേണ്ടതിന്റെ ഭാഗമായാണ് ഒരുപക്ഷേ ഈ വെളിപ്പെടുത്തലെന്ന് പൊലിസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്

During the SIT search in Dharmasthala, 25 bone fragments were recovered. The remains were found at six to seven spots identified by a sanitation worker who turned witness in the case.

dharmasthala-sit-investigation-bone-fragments-recovered

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ

‘വലതുവശത്തെ കള്ളൻ’ ഒടിടിയിലേക്ക്; മാർച്ച് 27 മുതൽ പ്രൈമിൽ കൊച്ചി: വലതുവശത്തെ കള്ളൻ...

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി; ‘കളിയാട്ട’ത്തിലൂടെ സിനിമയിൽ സജീവമായ കരുത്തുറ്റ നടൻ

മലയാള നാടക-സിനിമ രംഗത്തെ നിറസാന്നിധ്യം ഇ.എ. രാജേന്ദ്രൻ ഓർമ്മയായി പ്രശസ്ത നടനും...

നെല്ലാപ്പാറയിലെ ‘മരണവളവ്’; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ?

നെല്ലാപ്പാറയിലെ 'മരണവളവ്'; ഇനിയെത്ര ജീവനുകൾ പൊലിയണം അധികാരികൾ കണ്ണുതുറക്കാൻ? മൂവാറ്റുപുഴ–പുനലൂർ സംസ്ഥാന പാതയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ!

കുന്നത്തുനാട് മുതൽ കോതമംഗലം വരെ; ട്വന്റി20യുടെ കരുത്തിൽ എൻഡിഎ പ്രതീക്ഷയിൽ! കേരളത്തിൽ ക്രിസ്ത്യൻ...

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും 15,000 രൂപയ്ക്ക്

മദ്യപിക്കാൻ വേണ്ടി എന്തും ചെയ്യും! ലക്ഷങ്ങളുടെ വെൽഡിങ് മെഷീനുകൾ വിറ്റത് വെറും...

Related Articles

Popular Categories

spot_imgspot_img