അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ…ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു

അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ…ധർമ്മസ്ഥലയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ തിരിച്ചറിഞ്ഞു

ഡൽഹി: ധർമ്മസ്ഥല കൂട്ടക്കൊല കേസവുമായി ബന്ധപ്പെട്ട് തുടർച്ചയായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. അഞ്ചു പല്ലുകൾ, ഒരു താടിയെല്ല്, രണ്ട് തുടയെല്ലുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് പരിശോധിച്ച് തിരിച്ചറിഞ്ഞത്. ബാക്കിയുള്ള അവശിഷ്ടങ്ങൾ കഷണങ്ങളായതും തകരാരായതുമായ നിലയിലാണ്. കൂടുതൽ വ്യക്തതയ്ക്കായി ഫോറൻസിക് പരിശോധന നടത്തേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളുരുവിലെ ഫോറൻസിക് സയൻസ് ലാബിലേക്ക് (FSL) അസ്ഥിഭാഗങ്ങൾ ഇന്ന് തന്നെ അയക്കാൻ തീരുമാനിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അസ്ഥികൾ കണ്ടെത്തിയ സ്ഥലത്ത് ഇന്നും പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ നടത്തിയ തെരച്ചിലിലാണ് സാക്ഷി ചൂണ്ടിക്കാട്ടിയ പ്രദേശത്ത് നിന്ന് അസ്ഥികഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ അന്വേഷണത്തിന് നിർണായക മുന്നേറ്റം ലഭിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതിനോടനുബന്ധിച്ച് വനമേഖലയിലുള്ള ഏഴാമത്തെ പോയിന്റിലാണ് അന്വേഷണ സംഘം ഇന്ന് കൂടുതൽ പരിശോധന നടത്തുന്നത്. ഇതിനോടകം ആറു പോയിന്റുകളിലെ പരിശോധന പൂർത്തിയായി.

ജിയോ ടാഗിംഗും സർവേ അടയാളങ്ങളും

പറയപ്പെട്ട എല്ലാ സ്ഥലങ്ങളിലും ജിയോ ടാഗിംഗിന് പുറമേ സർവേക്കല്ലുകൾ പോലുള്ള സ്ഥിരമായ അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ഭൂമിയിലും വനംവകുപ്പ് ഭൂമിയിലും അന്വേഷണം എളുപ്പമാണ്. എന്നാൽ, ധർമ്മസ്ഥല ക്ഷേത്ര ട്രസ്റ്റ് ഉടമസ്ഥതയിലുള്ളതോ സ്വകാര്യ ഉടമകളുടെ നിയന്ത്രണത്തിലായുള്ളതോ ആയ ഭൂമികളിൽ പരിശോധന നടത്താൻ കോടതി അനുമതി ആവശ്യമാണ്. ഇത് അന്വേഷണ സംഘത്തിന് ഒരു വലിയ വെല്ലുവിളിയാകുകയാണ്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തിയെയാണ് അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ കൈമാറിയത്. ഇയാൾ ചൂണ്ടിക്കാണിച്ച 13 സ്ഥലങ്ങളിലും അന്വേഷണ സംഘം ജിയോ ടാഗിംഗ് പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടികളും യുവതികളുമുൾപ്പെടെ നിരവധി പെൺകുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചും കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ

ബം​ഗളൂരു: തുടർച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിൽ കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ. ഇതിൽ ഒന്ന് പുരുഷൻ്റേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് ഫോറൻസിക് സംഘം.

പല അസ്ഥികളും പൊട്ടിയ നിലയിലാണ്. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോഴാണ് അസ്ഥികൂടത്തിൻ്റെ ഭാഗം അസ്ഥികൾ കണ്ടെത്തിയത്.

ഓരോ നടപടികളും എസ്ഐടി സംഘം വിശദമായി ചിത്രീകരിക്കുന്നുണ്ട്. കൂടാതെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ധർമ്മസ്ഥലയിലേക്കെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

അന്വേഷണ സംഘം തലവൻ പ്രണബ് മൊഹന്തി ഉടൻ തന്നെ സ്ഥലത്തെത്തുമെന്നാണ് വിവരം. എന്നാൽ, പ്രദേശത്ത് പെയ്യുന്ന കനത്ത മഴ തിരച്ചിലിന് വലിയ തടസമാകുന്നുണ്ട്. കുഴികളിൽ വെള്ളം നിറയുന്നത് തടയാൻ പൊലീസ് ടാർപോളിൻ ഷീറ്റുകൾ സ്ഥാപിച്ചു. എന്നാൽ തെളിവുകൾ ശേഖരിച്ച ഇടങ്ങൾ പൂർണമായും മൂടി സൂക്ഷിച്ചിരിക്കുകയാണ്. ലഭിച്ച അസ്ഥിഭാഗങ്ങൾ ഓരോന്നും അടയാളപ്പെടുത്തിയ പ്ലാസ്റ്റിക് ബോക്സുകളിലും ബയോ സേഫ് ബാഗുകളിലും സൂക്ഷിച്ച് ലേബൽ ചെയ്യും.

മുൻ ശുചീകരണ തൊഴിലാളിയാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ നൽകിയത്. മൃതദേഹങ്ങൾ അടക്കം ചെയ്തതായി ഇയാൾ വെളിപ്പെടുത്തിയ 13 സ്ഥലങ്ങളും ജിയോ ടാഗിംഗ് ചെയ്തു. ഇവയിൽ എട്ടാമത്തെ സ്ഥലം നേത്രാവതി നദിയിലെ സ്നാനഘട്ടത്തിനടുത്തും, പതിമൂന്നാമത്തെത് റോഡരികിലുമാണ്. മറ്റു സ്ഥലങ്ങൾ വനപ്രദേശങ്ങളിലും, ചിലത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലുമാണ്.

സർക്കാർ ഭൂമികളിലും വനംവകുപ്പ് കൈവശമുള്ള സ്ഥലങ്ങളിലും അന്വേഷണം എളുപ്പമാണെങ്കിലും, ധർമ്മസ്ഥല ട്രസ്റ്റ് ഉടമസ്ഥതയിലുള്ളവയോ സ്വകാര്യ സ്ഥലങ്ങളിലോ പരിശോധന നടത്താൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്.

ഇതിനിടെ, ഒരു സാക്ഷി കണ്ടെത്തിയതാണെന്ന് അവകാശപ്പെട്ട തലയോട്ടിയും അതിനോടൊപ്പം കിട്ടിയ മണ്ണും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ആറാമത്തെ പോയിന്റിൽ അസ്ഥികൾ; ധർമസ്ഥലയിൽ നിർണായക കണ്ടെത്തൽ


ധർമസ്ഥല: പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നു വെളിപ്പെടുത്തിയ കർണാടകയിലെ ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാട്ടിയ സ്ഥലത്തുനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോടു ചേർന്നുള്ള ആറാമത്തെ പോയിന്റിൽനിന്നാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. അസ്ഥികൾ പുരുഷന്റേതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ശുചീകരണ തൊഴിലാളി നേരത്തെ ചൂണ്ടിക്കാണിച്ച അഞ്ച് സ്ഥലങ്ങളിൽ കുഴിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാൽ നൂറോളം പെൺകുട്ടികളുടെ മൃതദേഹങ്ങൾ കത്തിച്ചും കുഴിച്ചുമൂടിയുമാണെന്ന ഇയാളുടെ തുറന്നുപറച്ചിലിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇക്കാര്യത്തിൽ ഇയാൾ നേരിട്ട് കോടതിയെ സമീപിക്കുകയും, വെളിപ്പെടുത്തലുകൾക്ക് നിയമപരമായ സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

1998 മുതൽ 2014 വരെ ധർമസ്ഥലയിലും സമീപപ്രദേശങ്ങളിലും സ്കൂൾ വിദ്യാർഥിനികളടക്കം നിരവധി സ്ത്രീകൾ ബലാത്സംഗത്തിനും കൊലയ്ക്കും ഇരയായതായി തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണസമിതിയുടെ കീഴിലാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഉപരിതലമായി എളുപ്പത്തിൽ കണ്ടെത്താനാവാത്ത തരത്തിൽ, വനപ്രദേശങ്ങളിലും റോഡരികിലുമായി മൃതദേഹങ്ങൾ മറച്ചുവയ്ക്കാനായിരുന്നു സൂപ്പർവൈസറുടെ നിർദ്ദേശമെന്നും, അത് നിറവേറ്റാത്തതിനാൽ ഭീഷണിയും ആക്രമണവുമേറ്റുവെന്നും ഇയാൾ ആരോപിക്കുന്നു.

ഇതിനുപുറമേ, ഇപ്പോഴും പൊലീസിന്റെ റഡാറിൽ ഇരുപതിലധികം സംശയാസ്പദ പ്രദേശങ്ങളുണ്ട്. കുറ്റവാളികൾക്ക് നീതി കിട്ടുകയും, ഇരകൾക്ക് നീതി നൽകുകയും ചെയ്യേണ്ടതിന്റെ ഭാഗമായാണ് ഒരുപക്ഷേ ഈ വെളിപ്പെടുത്തലെന്ന് പൊലിസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണ്.

English Summary:

In the Dharmasthala mass grave investigation, officials have identified recovered bones, including five teeth, a jawbone, and two ribs. Forensic testing will determine further details.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം; രക്ഷകരായത് ജല അതോറിറ്റി ജീവനക്കാർ

20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ വീട്ടമ്മ കുടുങ്ങിയത് മണിക്കൂറോളം;...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന്...

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി

വിമാനത്തിൻ്റെ കോക്ക്പിറ്റ് വാതില്‍ തുറന്നിട്ടത് കുടുംബാംഗങ്ങള്‍ക്ക് കാണാന്‍ വേണ്ടി ബ്രിട്ടീഷ് എയർവേയ്സിലെ ഒരു...

Related Articles

Popular Categories

spot_imgspot_img