എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം; മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ലോ ആന്റ് ഓഡറില്‍ ഇരുത്താന്‍ തിരക്കിട്ട നീക്കം

തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു.

ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ സ്ഥാന കയറ്റം ലഭിക്കും.

ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.

മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ ആകാംക്ഷ ക്രമസമാധന ചുമതലയിലേക്ക് ആര് എത്തും എന്നതിലായിരുന്നു.

നേരത്തെ എംആര്‍ അജിത് കുമാറാണ് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി. എന്നാല്‍ പിവി അന്‍വറിന്റെ പരാതി, പൂരം കലക്കല്‍, ആര്‍എസ്എസ് നേതാവുമായുളള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് അജിത് കുമാറിനെ മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ അജിത് കുമാറിനെ പരമാവധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അന്നുംശ്രമിച്ചിരുന്നു.

എന്നാല്‍ സിപിഐ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് അജിത് കുമാറിനെ ഒടുവില്‍ കൈവിട്ടത്.

എന്നാല്‍ നിലവില്‍ ലഭിച്ച അവസരം ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ അജിത് കുമാര്‍ തന്നെ ആ സ്ഥാനത്ത് എത്തും. ഇല്ലെങ്കില്‍ മാത്രം മറ്റ് പേരുകളിലേക്ക് പോകും.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

Related Articles

Popular Categories

spot_imgspot_img