ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ച് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പ്രകാശ് ജാവദേക്കറെ കണ്ടപ്പോൾ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാൻ തയ്യാറാണെന്ന് അന്ന് അവർ അറിയിച്ചതായും രാജേന്ദ്രൻ പറഞ്ഞു. സിപിഎം തന്നോട് ഉപദ്രവിക്കൽ നയം തുടരുകയാണ്. ഇത് തരണം ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നാൽ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യം ഇപ്പോൾ ഉണ്ടാകുന്നുണ്ടെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. സിപിഎമ്മിൽ നിന്ന് തനിക്കുണ്ടായ പ്രശ്നങ്ങളൊന്നും പരിഹരിച്ചില്ലെന്നും, തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങാൻ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണുള്ളതെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
ഉപദ്രവിക്കരുത് എന്ന് പല തവണ ആവശ്യപെട്ടു, എന്നിട്ടും ഇടത് സർക്കാർ തൻറെയും ഭാര്യയുടെയും പേരിൽ വരെ കേസുണ്ടാക്കി. മക്കളെയും ഭാര്യയെയും സംരക്ഷിക്കാത്തവരുടെ ജീവിതമൊന്നും ജീവിതമല്ല എന്നാണ് വിശ്വാസം. ഗതിയില്ലാതെ വരുമ്പോൾ നോക്കും, കൂടെയുള്ളവരുടെ സംരക്ഷണമാണ് പ്രധാനം, ഒരുപാട് പ്രശ്നങ്ങളുണ്ടായി, അതെല്ലാം ഇപ്പോഴും അപമാനായി തുടരുകയാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
Read Also: അബുദാബിയിലെ ചർച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കേരളത്തിൽ നിന്നും ബിഷപ്പ്