web analytics

ശബരിമല വസ്തുക്കളുടെ ദുരുപയോഗം ദേവസ്വം ബോർഡിനെ നേരത്തെ അറിയിച്ചിരുന്നു: ദേവസ്വം ബോർഡ്‌ മുൻ ഡെപ്യൂട്ടി കമ്മീഷണർ

ദേവസ്വം അഴിമതി ആരോപണം; ദേവസ്വം മുൻ ഡെപ്യൂട്ടി കമ്മീഷണറുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ശബരിമലയിലെ വസ്തുക്കൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി ദേവസ്വം ബോർഡിനെ നേരത്തെ തന്നെ അറിയിച്ചതായി മുൻ ഡെപ്യൂട്ടി കമ്മീഷണർ സിആർ രാധാകൃഷ്ണൻ വെളിപ്പെടുത്തി.

ശബരിമല സ്വർണക്കൊള്ളയിൽ വൻ ഗൂഢാലോചന; ദേവസ്വം ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

പരിശോധനയ്ക്കായി അധിക ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

ശബരിമല വസ്തുവകകളുടെ സുരക്ഷ ഉറപ്പാക്കാൻ അധികമായി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അന്നത്തെ ബോർഡ് പ്രസിഡന്റ് അതിനെ ഗൗരവമായി എടുത്തില്ലെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.

ഇപ്പോൾ നടന്ന സ്വർണക്കൊള്ളയിലൂടെ തന്റെ മുന്നറിയിപ്പ് ശരിവന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ട് കേസുകളിൽ അറസ്റ്റ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ കസ്റ്റഡിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ശ്രീകോവിലിലെ കട്ടിളപ്പാളിയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണ്ണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്‌.

പുലർച്ചെ 2.30-ന് പോറ്റിയെ തിരുവനന്തപുരം ഓഫീസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും, തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയുകയും ചെയ്തു.

ആറാം ദിവസത്തെ അന്വേഷണം; 10 മണിക്കൂർ ചോദ്യം ചെയ്യൽ

എസ്ഐടി അന്വേഷണം ആരംഭിച്ച് ആറാം ദിവസമാണ് പോറ്റിയുടെ അറസ്റ്റ് നടന്നത്.

പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ സംഘം അറസ്റ്റ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ രേഖപ്പെടുത്തി.

അന്വേഷണം പുരോഗമിക്കുന്നതിനിടെ, പോറ്റിയുടെ മൊഴിയിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും സൂചനകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

കേസിൽ ഇനി കൂടുതൽ അറസ്റ്റ് സാധ്യതയുണ്ടെന്നാണ് സൂചന.

English Summary:

Former Travancore Devaswom Board Deputy Commissioner C.R. Radhakrishnan revealed that he had warned the board in 2019 about the misuse of Sabarimala assets, recommending for additional officers and better surveillance systems. His warnings, however, were ignored then. Meanwhile, Unnikrishnan Potti, a key accused in the Sabarimala gold heist, has been officially arrested in two cases involving the theft of gold from the Sreekovil door and Dwarapalaka idols. His statements reportedly hint at the involvement of Devaswom officials, prompting investigators to expand the probe. Authorities have also received the indications of possible involvement of temple officials in the case, and further arrests are likely.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img