ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതത്തിനിടയിലും താൻ ഓടിക്കുന്ന സ്കൂൾ ബസ്സിലെ കുട്ടികളുടെ ജീവൻ രക്ഷിച്ച ഡ്രൈവർ മരിച്ചു. ഉഡുപ്പിയിലാണ് ദാരുണ സംഭവം. ബുധനാഴ്ച രാവിലെ പേരാമ്പള്ളി സ്കൂളിൽ നിന്ന് മണിപ്പാലിലേക്ക് വരികയായിരുന്ന സ്കൂൾ ബസ് ഡ്രൈവർ ആൽവിനാണ് ഹൃദയാഘാതം ഉണ്ടായത്.
നെഞ്ചുവേദനക്കിടയിലും കുട്ടികളുടെ സുരക്ഷാ ഉറപ്പാക്കിയ ആൽവിൻ ബസ് ഒതുക്കി നിർത്തി. അഞ്ചു വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു എങ്കിലും കുട്ടികൾ രക്ഷപ്പെട്ടു. ബസ്സിൽ ഒപ്പും ഉണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റാഫ് ഉടൻതന്നെ മറ്റൊരു വാഹനം ഏർപ്പെടുത്തി ആൽവിനെ മണിപ്പാലിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആരോഗ്യം മോശമാവുകയും ആൽബിൻ മരിക്കുകയും ചെയ്തു. സ്വന്തം ജീവൻ അപകടത്തിൽ ആകുന്ന ഘട്ടത്തിൽ എത്തിയിട്ടും കുട്ടികളുടെ ജീവന് വിലനൽകി അത് സംരക്ഷിച്ചു വിടവാങ്ങിയ ആൽവിനെ ഓർത്ത് തേങ്ങുകയാണ് കുട്ടികളും സ്കൂൾ അധികൃതരും.