കോട്ടയം. കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. കോട്ടയം വൈക്കത്താണ് സംഭവം. വൈക്കം ഉല്ലല ആലത്തൂർ സ്വദേശിയായ ഡെപ്യൂട്ടി തഹസിൽദാർ സുഭാഷ്‌കുമാർ ടികെ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പോക്കുവരവ് ചെയ്തുനൽകുന്നതിനായി പ്രവാസിയിൽ നിന്ന് പണം ആവശ്യപ്പെടുകയായിരുന്നു.
പോക്കുവരവ് നടത്താൻ 25,000 രൂപയാണ് സുഭാഷ്‌കുമാർ കൈക്കൂലി ആയി വാങ്ങിയത്. സുഭാഷ്‌കുമാർ പ്രവാസിയിൽ നിന്ന് 60,000 രൂപ ആവശ്യപ്പെട്ടത്. എന്നാൽ 25,000രൂപയാണ് കൈമാറിയത്. വൈക്കം എസ്ബിഐ എടിഎമ്മിൽ വെച്ചായിരുന്നു പണം കൈമാറിയത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.