ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മർദിച്ചു; രണ്ടാനമ്മയായ അധ്യാപികയ്ക്കെതിരെ വകുപ്പ് തല നടപടി

ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മർദിച്ചു; രണ്ടാനമ്മയായ അധ്യാപികയ്ക്കെതിരെ വകുപ്പ് തല നടപടി

മലപ്പുറം: പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച ആറ് വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മയായ അധ്യാപികയ്ക്കെതിരെ വകുപ്പ് തല നടപടിക്ക് വിദ്യാഭ്യാസ വകുപ്പ് ശുപാർശ ചെയ്തു. പെരിന്തൽമണ്ണ എഇഒക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലമ്പൂർ വടപുറം സ്വദേശിനി ഉമൈറയാണ് നടപടി നേരിടുന്നത്.

ഭക്ഷണം നിഷേധിച്ചു, പൊള്ളൽ ഏൽപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് രണ്ടാനമ്മയായ അധ്യാപികയെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കേസ് എടുത്തതോടെ അധ്യാപിക ഒളിവിൽ പോയിരുന്നു ഒളിവിൽ പോകാൻ സഹായിച്ചതിന് പ്രതിയുടെ അച്ഛനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പ്രതി ഒളിവിൽ പോയതോടെ, അവളെ ഒളിവിൽ പോകാൻ സഹായിച്ചെന്ന് ആരോപിച്ചുള്ള കേസിൽ പ്രതിയുടെ പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറ് വയസ്സുള്ള കുട്ടിയുടെ മാതാവ് അർബുദം ബാധിച്ച് ഒന്നരവയസ്സുള്ളപ്പോൾ മരണപ്പെട്ടിരുന്നു. പിതാവ് വിദേശത്തായിരുന്നതിനാൽ ആദ്യമൊക്കെ കുട്ടി മാതാവിന്റെയും പിതാവിന്റെയും വീട്ടിലായി ജീവിച്ചിരുന്നു. പിന്നീട് രണ്ടാനമ്മയായ ഉമൈറയുടെ കൂടെയായി താമസം.

ജൂലൈ 4ന് കുട്ടിയുടെ മാതാവിന്റെ അച്ഛൻ കുട്ടിയെ സ്കൂളിൽ സന്ദർശിക്കാനെത്തിയപ്പോൾ ആണ് ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ കണ്ടത്. തുടർന്ന് വിവരം ചൈൽഡ് ലൈൻ അടക്കമുള്ള അധികാരികൾക്ക് അറിയിക്കുകയായിരുന്നു. വിശദമായി പരിശോധിച്ച ചൈൽഡ് ലൈൻ കുട്ടി മർദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചു.

പെരിന്തൽമണ്ണ പൊലീസിന് റിപ്പോർട്ട് കൈമാറിയതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, രണ്ടാനമ്മയ്‌ക്കെതിരെ കേസെടുത്തും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ കുട്ടിയെ മുത്തശ്ശിയും മുത്തശനും സംരക്ഷിക്കുകയാണ്. മലപ്പുറം കുടുംബ കോടതി നൽകിയ നിർദേശപ്രകാരം ആണ് കുട്ടിയെ ഇവർക്കു കൈമാറിയിരിക്കുന്നത്.

ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം . പുതുപ്പാടി ഗവ.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.

തലക്കും, കണ്ണിനും ആണ് പരിക്കേറ്റ വിദ്യാർഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. 15 ഓളം പത്താം ക്ലാസ് വിദ്യാർഥികളാണ് അക്രമിച്ചതെന്ന് കുടുംബം പറയുന്നു.

വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.

എന്നാൽ കുട്ടിയുടെ വസ്ത്രം മാറ്റാനുള്ള സമയം മാത്രമാണ് എടുത്തതെന്നും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ആണ് പ്രധാനാധ്യാപകന്റെ വിശദീകരണം.

സംഭവത്തിൽ നാലു വിദ്യാർഥികളെ പതിനാല് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും പ്രധാനാധ്യാപകൻ അറിയിച്ചു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.‌

പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ മർദിച്ചത്

കൊച്ചി: ന​ഗരത്തിൽ യുവതിക്ക് ക്രൂരമർദനം. പ്രതിശ്രുത വരനും സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ മർദിച്ചത്.

വൈറ്റില കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിന്റെ വശത്തുള്ള ജനതാ റോഡിൽ വച്ചാണ് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവതിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

ബുധനാഴ്ച പുലർച്ചെ 4:30നാണ് സംഭവം. യുവാവിനൊപ്പം മൂന്ന് സുഹ‍ൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ യുവാവ് ആദ്യം ആക്രമിക്കുന്നത് റോഡിൽ വച്ചാണ്.

മുഖത്ത് അടിക്കുന്നതു കണ്ട് ഒരാൾ കാര്യം അന്വേഷിച്ചപ്പോഴാണ് ജനതാ റോഡിലേക്ക് കയറിയത്. അവിടെവച്ച് പെൺകുട്ടിയെ കുനിച്ച് നിർത്തിയും മതിലിൽ ചാരി നിർത്തിയും മർദിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സുഹ‍ൃത്തുക്കൾ ഇവരുടെ അടുത്തേക്ക് വന്നെങ്കിലും യുവാവിനെ തടഞ്ഞില്ല.

പ്രാണരക്ഷാർഥം യുവതി പിന്നീട് തൊട്ടടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിലേക്ക് ഓടി. അവിടെവെച്ചും മർദനം തുടർന്നു. പെൺകുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

സംഭവം അറിഞ്ഞ് പൊലീസ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയേയും യുവാക്കളേയും തിരിച്ചറിഞ്ഞെങ്കിലും പരാതിയില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.

ENGLISH SUMMARY:

The Kerala Education Department has recommended departmental action against a teacher in Perinthalmanna accused of brutally assaulting her 6-year-old autistic stepson. The directive was issued following a report from the district education officer.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

സി പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി...

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി ബ്രിട്ടീഷ് സർക്കാർ

കുറ്റകൃത്യങ്ങൾ മുൻകൂട്ടി പ്രവചിച്ച് അത് സംഭവിക്കാതെ നോക്കാൻ എഐ പോലീസിങ്ങ് സംവിധാനവുമായി...

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img