ഇരുട്ടടി വരുന്നുണ്ട്; പ്രത്യേക സമ്മർ താരിഫ് ഉടൻ; സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന അനിവാര്യമെന്ന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. ഉപഭോക്താക്കൾക്ക് കാര്യമായ പോറലേൽക്കാതെ നിരക്ക് വർധന നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നകാര്യവും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് വൻ തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമായി വന്നിരിക്കുകയാണെന്ന് മന്ത്രി പറയുന്നു.

നി​ര​ക്ക്​ വ​ർ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വെ​ടു​പ്പു​ക​ളും തു​ട​ർ പ​രി​ശോ​ധ​ന​ക​ളും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യെന്നാണ് റിപ്പോർട്ട്. ന​വം​ബ​റി​ൽ നി​ര​ക്ക്​ വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കാ​ൻ​ ല​ക്ഷ്യ​മി​ട്ടിരുന്നു. എന്നാൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ പു​തി​യ നി​ര​ക്കി​ന്​ പ്രാ​ബ​ല്യം ന​ൽ​കി​യാ​വും തീ​രു​മാ​നം വരിക. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ്രത്യേക ഉ​ത്ത​ര​വി​ൽ ​19 പൈ​സ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ്​ ഡി​സം​ബ​റി​ലും തു​ട​രാ​ൻ റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ ​കെ.​എ​സ്.​ഇ.​ബി​യെ അ​നു​വ​ദി​ച്ചി​ട്ടു​മു​ണ്ട്.

വൈ​ദ്യു​തി വാ​ങ്ങ​ൽ ​ചെ​ല​വി​ലു​ണ്ടാ​യ വ​ർ​ധ​ന, വ​ർ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന-​പ​രി​പാ​ല​ന ചെ​ല​വു​ക​ൾ, മൂ​ല​ധ​ന നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ചെ​ല​വ്​ എ​ന്നി​വ ക​ണ​ക്കാ​ക്കു​മ്പോ​ൾ നി​ര​ക്ക്​ വ​ർ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് കെ.​എ​സ്.​ഇ.​ബി പറയുന്നു.

2024-25 മു​ത​ൽ 2026-27 വ​രെ ജ​നു​വ​രി-​മേ​യ്​ കാ​ല​യ​ള​വി​ൽ ‘സ​മ്മ​ർ താ​രി​ഫ്​’ ആ​യി യൂ​നി​റ്റി​ന്​ പ​ത്ത്​ പൈ​സ വീ​തം അ​ധി​കം ഈ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​മെ​ന്ന​താ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ഥ​മാ​യി കെ.​എ​സ്.​ഇ.​ബി ഇ​​പ്പോ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​വ​ശ്യം.

2023-24ൽ 6989 ​എം.​യു (മി​ല്യ​ൺ യൂ​ണി​റ്റ്)​വൈ​ദ്യു​തി മാ​ത്ര​മാ​ണ്​ ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പി​ക്കാ​നാ​യ​തെ​ന്നും 24862 എം.​യു വി​ല​കൊ​ടു​ത്ത്​ പു​റ​ത്തു​നി​ന്നും വാ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്​ ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കെ.​എ​സ്.​ഇ.​ബി പറയുന്നു.

നി​ര​ക്ക്​ പ​രി​ഷ്​​ക​രി​ക്കാ​നു​ള്ള അ​പേ​ക്ഷ​കളിൽ 120 ദി​വ​സ​ത്തി​ന​കം ​തെ​ളി​വെ​ടു​പ്പ്​ പൂ​ർ​ത്തി​യാ​ക്കി തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. കഴി‍ഞ്ഞ ആ​ഗ​സ്റ്റ്​ ര​ണ്ടി​നാ​ണ്​ കെ.​എ​സ്.​ഇ.​ബി അ​പേ​ക്ഷ ന​ൽ​കി​യ​ത്.

നി​ര​ക്ക്​ ഉ​യ​ർ​ത്താ​നു​ള്ള കെ.​എ​സ്.​ഇ.​ബിയുടെ ആ​വ​ശ്യ​ത്തി​നെ​തി​രെ തെ​ളി​വെ​ടു​പ്പു​ക​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

കെ​ടു​കാ​ര്യ​സ്​​ഥ​ത​മൂ​ല​മു​ള്ള ബാ​ധ്യ​ത ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ ഈ​ടാ​ക്കു​ന്ന​തി​നെ​തി​​രെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം ഉയർന്നത്. ഇ​തി​നി​ടെ നി​ര​ക്ക്​ വ​ർ​ധ​ന​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹർ​ജി ഹൈ​കോ​ട​തി ത​ള്ളി​യ​ത്​ കെ.​എ​സ്.​ഇ.​ബി​ക്ക് ഒരുതരത്തിൽ​ ആ​ശ്വാ​സ​മാ​യി.

അ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ല​ട​ക്കം കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ടാ​തെ ചെ​ല​വു​ക​ളു​ടെ ഭാ​രം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്നെ​ന്ന വി​മ​ർ​ശ​ന​മാ​ണ്​ കെ.​എ​സ്.​ഇ.​ബി​ക്കെ​തി​രെ ഉ​യ​രു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിൻ റിമാൻഡിൽ

ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് മലപ്പുറം: എളങ്കൂരിൽ യുവതി ഭർതൃ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

Other news

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

ബോഗി മാറി കയറി, 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു; സംഭവം കോട്ടയത്ത്

കോട്ടയം: ട്രെയിനിൽ വെച്ച് 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും...

ചൂടിന് ശമനമില്ല; ഇന്നും ചുട്ടുപൊള്ളും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

‘ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍നാണീം പൊരിച്ച കോഴീം തരണം’; ശങ്കുവിന്റെ ആവശ്യം അംഗീകരിക്കും

ശങ്കു എന്ന കുഞ്ഞിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരമായി...

Related Articles

Popular Categories

spot_imgspot_img