web analytics

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഡൽഹി: ഓടുന്ന കാറിൽ നിന്ന് വെള്ളം നിറച്ച ബലൂണുകൾ ബൈക്ക് യാത്രികർക്കെതിരെ എറിഞ്ഞ സംഭവത്തിൽ ഡൽഹി പൊലീസ് നടപടി സ്വീകരിച്ചു. മാർച്ച് 27ന് ഭാൽസ്വ ഫ്ലൈഓവറിലായിരുന്നു സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് പൊലീസ് ഇടപെട്ടത്.

കാറിന്റെ പിൻസീറ്റിൽ ഇരുന്ന കുട്ടി റോഡിലൂടെ സഞ്ചരിക്കുന്നവർക്കെതിരെ തുടർച്ചയായി വാട്ടർ ബലൂണുകൾ എറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടെ ഒരു ബൈക്ക് യാത്രികൻ ബാലൻസ് തെറ്റി ഫ്ലൈഓവറിന്റെ ചുമരിൽ ഇടിച്ചെങ്കിലും വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോൾ കാറിന്റെ മുൻസീറ്റിലിരുന്ന യുവതി ചിരിക്കുകയായിരുന്നുവെന്നത് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കി. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

വീഡിയോ പങ്കുവെച്ച സാമൂഹിക പ്രവർത്തക ദിവ്യ ഗന്ധോത്ര ടണ്ടൻ, ഇത് തമാശയല്ലെന്നും ഗുരുതരമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടി കർശന നടപടി ആവശ്യപ്പെട്ടു.

തുടർന്ന് ഡൽഹി പൊലീസ് വാഹന ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അപകടകരമായ ഡ്രൈവിംഗിനും ട്രാഫിക് നിയമലംഘനത്തിനും മോട്ടോർ വാഹനനിയമപ്രകാരം പിഴയും ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

delhi-water-balloon-attack-case

ഡൽഹി, അപകടം, ട്രാഫിക് നിയമലംഘനം, വൈറൽ വീഡിയോ, പൊലീസ് നടപടി, സോഷ്യൽ മീഡിയ, സുരക്ഷ

spot_imgspot_img
spot_imgspot_img

Latest news

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

Other news

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന് തകർപ്പൻ അർധസെഞ്ചറി

ചെന്നൈയെ എറിഞ്ഞൊതുക്കി, അടിച്ചുതകർത്തു; രാജസ്ഥാൻ വിജയക്കുതിപ്പിൽ, സഞ്ജുവിന് നിരാശ… വണ്ടർ കിഡിന്...

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ; നടുക്കുന്ന ക്രൂരത!

പ്രണയപ്പകയിൽ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു; മൃതദേഹത്തിനരികിൽ കുട്ടികളോടൊപ്പം രാത്രി കഴിഞ്ഞ് ഭാര്യ;...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

പാലോട് ഉത്സവത്തിനിടെ ദാരുണമായ അപകടം: ദീപാലങ്കാരം സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: ഉത്സവ ലഹരിയിലായിരുന്ന ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വീണ്ടുമൊരു ദാരുണ മരണം...

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

Related Articles

Popular Categories

spot_imgspot_img