ലക്ഷ്യം വെച്ചത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റോ
ഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ഉഗ്രസ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല.
ചെങ്കോട്ട മെട്രോ സ്റ്റേഷനടുത്ത് ഉണ്ടായ സ്ഫോടനത്തിൽ എട്ട് പേരാണ് ഔദ്യോഗികമായി മരിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.
എന്നാൽ, അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 13 ആയി ഉയർന്നേക്കാമെന്നാണ് സൂചന.
യു എപിഎ (UAPA) വകുപ്പ് പ്രകാരം കേസെടുത്ത് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
കാറിനുള്ളിൽ മൂന്നു പേരുണ്ടായിരുന്നുവെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ഡൽഹിയിലെയും ഉത്തർപ്രദേശിലെയും സ്വദേശികളാണെന്ന് വിവരം.
തിങ്കളാഴ്ച വൈകുന്നേരം 6.55ഓടെയാണ് ചെങ്കോട്ട മെട്രോ സ്റ്റേഷൻ മുന്നിൽ ഹുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചത്.
കാർ മൂന്നു മണിക്കൂറോളം ചെങ്കോട്ടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത നിലയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
തുടർന്ന് അത് മുന്നോട്ട് നീങ്ങിയപ്പോൾ ട്രാഫിക് സിഗ്നലിന് മുമ്പിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
തീഗോളം ആകാശത്തേക്ക് ഉയർന്നതും, ഒരു കിലോമീറ്റർ അകലെവരെ പ്രകമ്പനം അനുഭവപ്പെട്ടതുമാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സമീപത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ എന്നിവ തകർന്നതായും റിപ്പോർട്ടുണ്ട്.
കറുത്ത മാസ്ക് ധരിച്ച ഒരാൾ കാറുമായി റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് പുറപ്പെടുന്ന ദൃശ്യങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു. കാറിന്റെ ഉടമ പുൽവാമ സ്വദേശിയാണെന്ന വിവരം ലഭിച്ചിട്ടുണ്ട്.
സർക്കാർ ഔദ്യോഗികമായി ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിന്റെ സാഹചര്യ തെളിവുകൾ അതിലേക്ക് തന്നെ വിരൽചൂണ്ടുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെക്കുറിച്ച് ഉന്നത തല യോഗം ചേർന്ന് അവലോകനം നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ഡൽഹിയിൽ സുരക്ഷ കർശനമാക്കിയിരിക്കുകയാണ്.
English Summary:
A powerful explosion near Delhi’s Red Fort Metro Station killed at least eight people and injured several others. Police have filed a case under the UAPA Act, suspecting a terror link. Preliminary reports suggest three people were inside the Hyundai i20 car that exploded around 6:55 pm. CCTV footage shows a masked man driving the vehicle, which was parked near the fort for hours before the blast. Though the government has not officially confirmed it as a terror attack, all signs point toward that possibility. Prime Minister Narendra Modi reviewed the situation, and Home Minister Amit Shah visited the injured. Security across Delhi has been heightened.









