അത് പുലിയല്ല!; സത്യപ്രതിജ്ഞയ്ക്കെത്തിയ ‘അജ്ഞാത ജീവി’യെ വെളിപ്പെടുത്തി ഡൽഹി പോലീസ്

ഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാഷ്ട്രപതി ഭവനിലൂടെ നടന്നു പോകുന്ന അജ്ഞാത ജീവിയുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പൂച്ചയെപ്പോലെയുള്ള വിചിത്രജീവി എന്നും പുലിയെന്നും തരത്തിലാണ് വീഡിയോ വൈറലായത്. ഇപ്പോഴിതാ അജ്ഞാത ജീവിയെ കുറിച്ചുള്ള ദൂരൂഹത നീക്കിയിരിക്കുകയാണ് ഡൽഹി പോലീസ്.(Delhi Police Ends Wild Talk About “Mysterious Animal” At Oath Ceremony)

രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഒരു ജീവി നടന്നുപോകുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ചില മാധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അത് ഏതോ വന്യമൃ​ഗമാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, അതു സംബന്ധിച്ച് എല്ലാ ആശങ്കകളും ആവശ്യമില്ലാത്തതാണ്. അതൊരു സാധാരണ വളർത്തുപൂച്ചയാണ്. ഇതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിപ്പിക്കേണ്ടതാണ് എന്നും ഡൽഹി പൊലീസ് എക്സിൽ കുറിച്ചു.

ബിജെപി എം പി ദുർ​ഗാ​ദാസ് സത്യപ്രതിജ്ഞയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അഭിവാദ്യം ചെയ്യുമ്പോഴാണ് പശ്ചാത്തലത്തിൽ ജീവി നടന്നുപോകുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള രാഷ്ട്രപതിഭവനിൽ അത്രയധികം പ്രാധാന്യമുള്ള ചടങ്ങ് നടക്കുന്ന സമയത്ത് ഇങ്ങനെയൊരു സംഭവം നടന്നത് വലിയ വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ, ഈ മേഖലയിലെങ്ങും പുലിയെ കണ്ടിട്ടില്ലെന്ന് വനം വന്യജീവി വകുപ്പും ഔദ്യോ​ഗികമായി മാധ്യമങ്ങളെ അറിയിച്ചു.

Read Also: കേരളത്തിൽ ഉപയോഗിക്കാതെ കിടക്കുന്ന ആ വന്ദേഭാരത് കൊച്ചിക്കാർക്ക് കിട്ടിയേക്കും !

Read Also: ഗൂഗിൾ പേ സേവനങ്ങൾ തടസ്സപ്പെടാറുണ്ടോ? പിന്നിൽ ഒരേയൊരു കാരണം മാത്രം, വ്യക്തമാക്കി റിസർവ് ബാങ്ക് ഗവര്‍ണര്‍

Read Also: ബിവറേജസ് പ്രീമിയം കൗണ്ടറിൽ ഒരേ ദിവസം തന്നെ മൂന്ന് തവണ മോഷണം; കാത്തിരുന്നു കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാർ

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ; പിക്‌സൽ 10 എത്തും ദിവസങ്ങൾക്കകം

ഫോട്ടോ എടുക്കുന്നവർക്കും ഗ്രൂപ്പ് ഫോട്ടോയിൽ ഇടം നേടാം! ആപ്പിൾ തോൽക്കും ഫീച്ചറുകൾ;...

ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ട നിലയിൽ

ട്രെയിനിലെ സീറ്റിൽ നായയെ കെട്ടിയിട്ട നിലയിൽ പട്‌ന: ട്രെയിനിനുള്ളില്‍ സീറ്റില്‍ നായയെ കെട്ടിയിട്ട...

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍

റമീസിന്റെ മാതാപിതാക്കള്‍ പിടിയില്‍ കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത കേസിലെ...

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും

യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും വാഷിങ്ടൺ:...

Related Articles

Popular Categories

spot_imgspot_img