ന്യൂഡൽഹി: ഡൽഹി മെട്രോയിലെ ജോലി ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ചിഫ് എന്‍ജിനീയര്‍/ഡിസൈന്‍ തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്പീഡ് പോസ്റ്റ് അഥവാ ഇമെയില്‍ വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.(Delhi Metro Rail Corporation recruitment)
അപേക്ഷാ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവ് പരിഗണിച്ച് കരാര്‍ നീട്ടാന്‍ സാധ്യതയുണ്ട്. 1,65,900 രൂപ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത – സിവില്‍ എന്‍ജിനീയറിങ്ങില്‍ ബാച്ചിലര്‍ ഓഫ് എന്‍ജിനീയറിങ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി. സിവില്‍ സ്ട്രച്ചക്ചര്‍ ഡിസൈനിങ്ങിനില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം.
പ്രായം: 55 മുതല്‍ 62 വയസ്സ് വരെയുള്ളവര്‍ക്കാണ് അവസരം. (സെപ്റ്റംബര്‍ 1. 2024 പ്രകാരം)
ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളുടെ വിവരം ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ച്ച പ്രസിദ്ധീകരിക്കും. ഒക്ടോബറിലെ മൂന്നാമത്തെ ആഴ്ച്ച അഭിമുഖം ഉണ്ടായിരിക്കും. ഒക്ടോബര്‍ അവസാന ആഴ്ച്ച ഫലം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: https://delhimetrorail.com/









