തന്നെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനും ആയിരുന്നു മോദിയുടെ ശ്രമമെന്നും എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തന്റെ അഭാവത്തില്‍ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ല, അടുത്ത വർഷം മോദി വിരമിക്കും എന്നും മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും അദ്ദേഹം ചോദിച്ചു.
കെജ്രിവാളിന്‍റെ 10 ഗ്യാരണ്ടികള്‍:-
1. വിലക്കയറ്റം പിടിച്ചുനിര്‍ത്തും
2. രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കും
3. എല്ലാവര്‍ക്കും മികച്ച ചികിത്സ ഉറപ്പാക്കും
4. രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കും
5. അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും
6. കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും
7. ഒരു വർഷത്തിനകം 2 കോടി ജോലി അവസരങ്ങള്‍
8 . ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും
9. അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും
10. വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും
Read More: നാളെ രാത്രി മുതല്‍ 12 മണിക്കൂര്‍ ദേശീയപാത അടക്കും; കാസര്‍കോട് നഗരത്തിലെ ഗതാഗതനിയന്ത്രണം ഇങ്ങനെ