web analytics

ചാവേർ ഉമർ നബി ആക്രമണത്തിന് ഒരാഴ്ച മുൻപ് കുടുംബവീട് സന്ദർശിച്ചു; സഹോദരനു കൈമാറിയ ഫോണിൽ…

ചാവേർ ഉമർ നബി ആക്രമണത്തിന് ഒരാഴ്ച മുൻപ് കുടുംബവീട് സന്ദർശിച്ചു; സഹോദരനു കൈമാറിയ ഫോണിൽ…

ന്യൂഡൽഹി: ഡൽഹി സ്‌ഫോടനക്കേസിലെ ചാവേർ ഉമർ നബി ആക്രമണത്തിന് ഒരാഴ്ച മുൻപ് ജമ്മു-കശ്മീരിലെ പുൽവാമയിലെ കുടുംബവീട് സന്ദർശിച്ചതായാണ് റിപ്പോർട്ട്.

വീട്ടിൽ എത്തിയപ്പോൾ സഹോദരനു കൈമാറിയ ഫോണിൽ നിന്നാണ് ചാവേറാക്രമണത്തെ മഹത്വവത്കരിക്കുന്ന വീഡിയോ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ‘ചാവേർ ആക്രമണം രക്തസാക്ഷിത്വമാണ്’ എന്നായിരുന്നു വിഡിയോയിൽ ഉമറിന്റെ ന്യായീകരണം.

വീട് വിട്ടുപോകുന്നതിന് മുമ്പായി തന്റെ കൈവശമുള്ള രണ്ട് ഫോണുകളിൽ ഒന്ന് സഹോദരനു നൽകിയതായും പിന്നീട് ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലേക്ക് തിരിച്ചുപോയതായും കണ്ടെത്തിയിട്ടുണ്ട്.

പിന്നാലെ സർവകലാശാലയിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വിവിധ ഘട്ടങ്ങളിൽ പോലീസിന്റെ പിടിയിലായത് സംശയങ്ങൾ ശക്തമാക്കി. ഈ അറസ്റ്റ് വിവരങ്ങൾ അറിഞ്ഞ സഹോദരൻ ഭയന്നതോടെ ഫോൺ വീട്ടിനടുത്തുള്ള കുളത്തിലേക്ക് എറിഞ്ഞുകളഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ ഏജൻസികൾ ഉമറിന്റെ ഫോണുകൾ കണ്ടെത്താൻ നടത്തിയ ശ്രമത്തിൽ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ആയിരുന്നു.

അവസാന ലൊക്കേഷൻ ഡൽഹിയിലും പുൽവാമയിലും എന്ന വിവരം ലഭിച്ചതോടെയാണ് അന്വേഷണസംഘം പുൽവാമയിലെ വീട്ടിൽ പരിശോധന ശക്തമാക്കിയത്.

ചോദ്യം ചെയ്യലിനുിടെ, ഫോൺ ലഭിച്ചതും കുളത്തിലേക്ക് എറിഞ്ഞതുമാണ് സഹോദരൻ സമ്മതിച്ചത്. ചോദ്യം ചെയ്യൽ നടക്കുമ്പോഴാണ് ഡൽഹിയിൽ സ്‌ഫോടനം നടന്നതെന്നും അതിനുശേഷമാണ് ഫോൺ വീണ്ടെടുത്തതെന്നും അധികൃതർ അറിയിച്ചു.

ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവ രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഫോണുകളുടെ അവസാന ലൊക്കേഷനുകള്‍ ഡല്‍ഹിയിലും പുല്‍വാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പുല്‍വാമയിലെ ഉമറിന്റെ വീട്ടിലെത്തിയത്.

പരിശോധനകള്‍ക്കും നീണ്ട ചോദ്യം ചെയ്യലിനുമൊടുവില്‍, തനിക്ക് ഒരു ഫോണ്‍ ലഭിച്ചിരുന്നുവെന്നും അത് കുളത്തില്‍ വലിച്ചെറിഞ്ഞെന്നും സഹോദരന്‍ വെളിപ്പെടുത്തി.

ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ചാവേറാക്രമണം നടന്നതെന്നും അതിനുശേഷമാണ് ഫോണ്‍ കണ്ടെടുത്തതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

🔸 English Summary

Reports reveal that Umar Nabi, the suicide attacker involved in the Delhi blast case, visited his family home in Pulwama a week before the attack. The phone he handed over to his brother contained videos glorifying suicide attacks, which were later recovered by investigating agencies.

Before leaving home, Umar gave one of his two phones to his brother and returned to Al-Falah University. As several of Umar’s colleagues were arrested in Delhi, his brother panicked and threw the phone into a nearby pond.

Investigators traced the last locations of Umar’s phones to Delhi and Pulwama, leading them to his family home. After questioning, Umar’s brother admitted receiving the phone and disposing of it. The device was recovered after the Delhi blast took place, according to officials.

delhi-blast-umar-nabi-pulwama-visit

Delhi Blast, Umar Nabi, Pulwama, Kashmir, Investigation, Suicide Attack, Al Falah University, NIA, Terror Case, India News

spot_imgspot_img
spot_imgspot_img

Latest news

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍ 16ന്; അന്തിമ പട്ടിക ഫെബ്രുവരി 14 ന്

എസ്ഐആർ സമയപരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ: കരട് പട്ടിക ഡിസംബര്‍...

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന

രാഹുൽ മാങ്കൂട്ടത്തിലിന് പിന്നാലെയുണ്ട് പോലീസ്; അറസ്റ്റ് ഉടനെന്ന് സൂചന തിരുവനന്തപുരം: യുവതിയുടെ ലൈംഗിക...

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ

മദ്യശാലകൾക്ക് വാടകക്കെട്ടിടം; അന്വേഷണത്തിന് സർക്കാർ തിരുവനന്തപുരം ∙ മദ്യവിൽപ്പനശാലകളും ഹയർസെക്കൻഡറി സ്കൂളുകളും പ്രവർത്തിപ്പിക്കാൻ...

Other news

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന് പിന്നില്‍ 

സാധാരണക്കാർ കാറ് വാങ്ങുന്നു; ഇടത്തരക്കാർ വലിയ കാര്‍ വാങ്ങുന്നു; പുത്തൻ ട്രെന്‍ഡിന്...

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ; അറസ്റ്റ്; പിതാവ് അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് അഭിഭാഷകനായ മകൻ ആലപ്പുഴ ജില്ലയിലെ കായംകുളം...

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76

ശ്രീലങ്കയിലെ ചുഴലിക്കാറ്റ്; രക്ഷാ ദൗത്യവുമായി വ്യോമസേനാ വിമാനമായ ഐഎൽ-76 . ശ്രീലങ്കൻ തീരത്ത്...

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

Related Articles

Popular Categories

spot_imgspot_img