പൂര്‍ണ സഹായം നല്‍കും; എമർജൻസി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി; കുവൈറ്റ് തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടൽ

കുവൈറ്റില്‍ മലയാളികള്‍ അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഇന്ത്യന്‍ എംബസി പൂര്‍ണസഹായം നല്‍കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. സാമൂഹ്യ മാധ്യമമായ എക്സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (Kuwait fire: ‘Deeply shocked’ S Jaishankar expresses condolences, assures assistance)

കുവൈറ്റ് നഗരത്തിലുണ്ടായ തീപിടിത്തത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 40 ല്‍ അധികം മരണങ്ങളും 50 ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ അംബാസഡര്‍ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ദാരുണമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ക്ക് നേരത്തെ പൂര്‍ണ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും തങ്ങളുടെ എംബസി പൂര്‍ണ്ണ സഹായം നല്‍കുമെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.

തീപിടുത്തവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ +965-65505246 പുറത്തിറക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ഈ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നതായി എംബസി അറിയിച്ചു.

Read More: മരിച്ചവരുടെ എണ്ണം 49 ആയി; കൂടുതലും മലയാളികൾ ; തീപിടുത്തത്തിന് കാരണം സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്; കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ നിർദേശം

Read More: പഴയ ടീം തന്നെ; ഒരു മാറ്റവും ഇല്ല; യുഎസ്എയ്‌ക്കെതിരെ ടോസ് നേടി, ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

Read More: ഇറ്റലിയില്‍ നരേന്ദ്ര മോദി നാളെ അനാഛാദനം ചെയ്യാനിരുന്ന പ്രതിമ ഖലിസ്ഥാന്‍വാദികള്‍ തകര്‍ത്തു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

Related Articles

Popular Categories

spot_imgspot_img