കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ 34 പേര്‍ മരണമടഞ്ഞു. 80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച്ച വൈകിട്ടോടെയാണ് തമിഴ്‌നാട് കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തമുണ്ടാവുന്നത്. (Death toll in Kallakurichi spurious-liquor- tragedy climbs to 34)
മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെ പാനല്‍ ഉടന്‍ പോലീസിന് കൈമാറും. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി ഉദയനിധി സ്റ്റാലിനും കള്ളാക്കുറിച്ചി സന്ദര്‍ശിക്കും. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലിലെടുത്തിട്ടുണ്ട്.
നിയമവിരുദ്ധമായി സൂക്ഷിച്ച 200 ലിറ്റര്‍ മദ്യം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മദ്യവില്‍പ്പന നടത്തിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. മദ്യത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധയില്‍ സ്ഥിരീകരിച്ചിരുന്നു.
അതേസമയം കള്ളാക്കുറിച്ചിയിലുണ്ടായ ദുരന്തം സര്‍ക്കാരിന് മേല്‍ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. വിഷമദ്യ വില്‍പ്പന ഇല്ലാതാക്കാന്‍ ഡിഎംകെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു. എക്‌സൈസ് വകുപ്പ് മന്ത്രി എസ് മുത്തുസാമി രാജി വെക്കണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും രംഗത്തെത്തിയിട്ടുണ്ട്.
Read More: 20.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ