മൂക്കന്നൂർ കൂട്ടക്കൊല കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്വത്ത് തർക്കത്തിൻ്റെ പേരിൽ സഹോദരനെയടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. സ്മിതയുടെ കൊലപാതകത്തിനാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ടു കൊലപാതകങ്ങൾക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. പ്രതി 4.1 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം. സ്വത്ത് തർക്കത്തിൻ്റെ പേരിലാണ് 2018 ഫെബ്രുവരി 12 ന് മൂത്ത സഹോദരൻ അറക്കല്‍ വീട്ടില്‍ ശിവന്‍ (62), ശിവന്റെ ഭാര്യ വത്സല (58), ഇവരുടെ മൂത്തമകള്‍ എടലക്കാട് കുന്നപ്പിള്ളി വീട്ടില്‍ സുരേഷിന്റെറ ഭാര്യ സ്മിത (30) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൊലയ്ക്ക് ശേഷം ക്ഷേത്രക്കുളത്തില്‍ സ്‌കൂട്ടറുമായി ചാടി ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
Also read: മൂക്കന്നൂർ കൂട്ടക്കൊല; പ്രതി ബാബുവിന് വധശിക്ഷ; രണ്ടു കേസ്സുകളിൽ ഇരട്ട ജീവപര്യന്തവും