web analytics

ചീനിക്കുഴി കൂട്ടക്കൊല: പ്രതിക്ക് വധശിക്ഷ

ചീനിക്കുഴി കൂട്ടക്കൊല പ്രതിക്ക് വധശിക്ഷ

തൊടുപുഴ: ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും കുടുംബത്തെയും ചുട്ടുകൊന്ന് പ്രതി ഹമീദിന് വധശിക്ഷ.

2022 മാർച്ച് 19 നാണ് സംഭവം നടന്നത്. കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതി വിചാരണ വേഗത്തിൽ നടത്തുകയായിരുന്നു.

തുടർന്ന് കുറ്റക്കാരനെന്ന് തിങ്കളാഴ്ച വിധിച്ചെങ്കിലും ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. പിതൃസ്വത്ത് തനിക്ക് എഴുതി നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു മകനായ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു,അസ്‌ന എന്നിവരെ പ്രതി ചുട്ടുകൊന്നത്.

കൊലപാതകം നടത്തുന്നതിനായി പ്രതി പെട്രോൾ മുമ്പേ കരുതിയിരുന്നു. മക്കൾ രക്ഷപെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചു. വീട്ടിലെയും അയൽ വീട്ടിലെയും വെള്ളം മുൻപേ ഒഴുക്കിക്കളഞ്ഞശേഷം തീയണക്കാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു.

വീടിന്റെ വാതിലുകൾ പുറത്തു നിന്നും പൂട്ടി ജനലിലൂടെ പെട്രോൾ അകത്തേയ്ക്ക് എറിഞ്ഞ് തീ വെയ്ക്കുകയായിരുന്നു. നിയമ വിരുദ്ധമായി പെട്രോൾ വാങ്ങി സൂക്ഷിച്ചത് അപകട കാരണമായതാണ് എന്ന് പ്രതിഭാഗം വാദിച്ചു.

ശിക്ഷ പരമാവധി കുറയ്ക്കണമെന്നും പ്രതിയുടെ പ്രായം പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ പൊതുസമൂഹത്തെ ഞെട്ടിച്ച കുറ്റം ചെയ്തയാൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു എന്നാൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി സി. കാപ്പൻ

പാലാ സീറ്റ് വിട്ടുകൊടുക്കില്ല; ജോസ് കെ.മാണി വരണമെങ്കിൽ വരട്ടെ – മാണി...

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിൻ

കേരള കോണ്‍ഗ്രസ് എം മുന്നണി മാറ്റം; നിലപാട് വ്യക്തമാക്കി മന്ത്രി റോഷി...

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു

നിരന്തര കുറ്റവാളിക്ക് കാപ്പ; കുന്നുകുരുടി മനുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു കൊച്ചി: നിരന്തരമായി...

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ

‘ഇത് തമാശയല്ല’; സുഹൃത്തുകൾക്ക് ഐഫോണുകൾ സമ്മാനിച്ച് യുവാവ്, വീഡിയോ വൈറൽ സുഹൃത്തുക്കൾക്കായി എന്തും...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ

‘കേരള’ വേണ്ട; കേരളം എന്നാക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: സംസ്ഥാനത്തിന്റെ...

Related Articles

Popular Categories

spot_imgspot_img