പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കമ്പിവേലിയില്‍ കുരുങ്ങിയത് പുലിയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ കാലുകള്‍ക്ക് തളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്നലെയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പില്‍ലെ കമ്പിവേലിയില്‍ പുലി കുടുങ്ങിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടിവെച്ചാണ് പുലിയെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലിയെ ചികിത്സയുടെ ഭാഗമായി നിരീക്ഷിക്കുന്നതിനിടെയാണ് പെട്ടെന്ന് ചത്തത്. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് നാട്ടുകാരുടെ ഇടയില്‍ ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് പുലിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.
കമ്പി വയറിനകത്ത് ഉള്‍പ്പെടെ കുത്തിക്കയറിയത് മൂലമാണ് പരിക്ക് പറ്റിയത്. പരിക്കിനെ തുടര്‍ന്ന് ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയില്‍ രക്തം കട്ടപിടിച്ചു. ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പുലി കുടുങ്ങിയത് പന്നിക്കെണിയിലെന്ന നിഗമനം ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
Read More: വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ് ; മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
Read More: വാട്‌സ്ആപ്പില്‍ ഇനി എഐ പ്രൊഫൈല്‍ ഫോട്ടോ; പുതിയ അപ്‌ഡേറ്റിനെ പറ്റി അറിയേണ്ടതെല്ലാം
Read More: ബൈ നൗ പേ ലേറ്റർ ഫീച്ചറുമായി ഗൂഗിൾ പേ; റിവാർഡും ഓട്ടോ ഫില്ലുമുണ്ട്; വേഗം ഗുഗിൾ പേയിലേക്ക് മാറിക്കോ