കൊച്ചി: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ പ്രധാന പരിപാടിയായ പാപ്പാഞ്ഞിയെ കത്തിക്കൽ ഇക്കുറി നടത്തില്ല. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വിയോഗത്തെ തുടർന്നാണ് തീരുമാനം. കാർണിവൽ കമ്മിറ്റി നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. (Death of Manmohan Singh; Papanji will not be burnt in Kochi)
കൊച്ചി കാർണിവൽ കമ്മിറ്റിയുടേതാണ് തീരുമാനം. അതേസമയം, കൊച്ചിയിലെ വെളി മൈതാനത്ത് പപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി ഉപാധികളോടെ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇവിടെയുള്ള പപ്പാഞ്ഞിയെ കത്തിക്കുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.
കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് പാപ്പാഞ്ഞിയെ കത്തിക്കാറുള്ളത്. വിവിധയിടങ്ങളിലുള്ള ആയിര കണക്കിന് ജനങ്ങളാണ് പുതുവത്സര ആഘോഷങ്ങൾക്കായി കൊച്ചിയിൽ എത്താറുള്ളത്.
കൂട്ടുകാർക്കൊപ്പം അടിച്ചുപൊളിക്കണം, പിറന്നാൾ ആഘോഷിക്കണം; സ്വന്തം വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 31000 രൂപയും സ്പീക്കറും ആംപ്ലിഫയറും; ഒരു കൂസലുമില്ലാതെ അമ്മയോടൊപ്പം സ്റ്റേഷനിലെത്തി പരാതിയും നൽകി; സംഭവം വെങ്ങോലയിൽ