web analytics

മരണം അങ്ങനെയാണ്, മുന്നറിയിപ്പൊന്നും ഇല്ലാതെ വരും; മരണത്തെ ഏത് നിമിഷവും ബാലാജി പ്രതീക്ഷിച്ചിരുന്നു, ഒരു ദിവസം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെങ്കില്‍, എന്നെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വന്ന് നോക്കണം എന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ….

അമ്മാവന്‍ സിദ്ദലിംഗയ്യയുടെ പാരമ്പര്യം പിന്‍തുടര്‍ന്ന് സിനിമയില്‍ എത്തിയ ബാലാജിയുടെ ആഗ്രഹവും, അമ്മാവനെ പോലെ സംവിധായകനാകണം എന്നതായിരുന്നു.
വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഡാനിയല്‍ ബാലാജി മരണപ്പെട്ടു എന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. 48 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡാനിയല്‍ മരണപ്പെട്ടു എന്ന വാര്‍ത്ത വരുമ്പോള്‍ ആളുകളെ ഏറ്റവും അധികം വേദനിപ്പിക്കുന്നത്, ഒരേ ഒരു ആഗ്രഹത്തിന് വേണ്ടി സിനിമയിലേക്ക് വന്ന്, അവസാനം അത് നടക്കാതെയാണല്ലോ അദ്ദേഹം മരണപ്പെട്ടത് എന്നതാണ്.

ചെന്നൈ തരമണി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡയരക്ഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. കമല്‍ ഹസന്റെ മരുദനായകം എന്ന ചിത്രത്തിന്റെ യൂനിറ്റ് പ്രൊഡക്ഷന്‍ മാനേജരായി തുടക്കം കുറിക്കുകയും ചെയ്തു. പക്ഷെ ആ സിനിമ മുടങ്ങിപ്പോയി.

പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെങ്കിലും സംവിധാനം ചെയ്യണം എന്ന മോഹം ബാലാജി അവസാനിപ്പിച്ചിരുന്നില്ല. അഭിനയിച്ച മിക്ക സിനിമയിലും സഹസസംവിധായകനായും പ്രവൃത്തിച്ചു. സിനിമയും കഥയും എല്ലാം തയ്യാറായിരുന്നു. ഒരു നിര്‍മാതാവിനെ കിട്ടാനായിരുന്നു പ്രയാസം. അതിന് വേണ്ടി പലരെയും സമീപിച്ചിരുന്നുവത്രെ. അവസാനം ആ ആഗ്രഹം ബാക്കിയാക്കി ബാലാജി മരണത്തിന് കീഴടങ്ങി.

ഒരിക്കല്‍ മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവന്നതാണ് എന്നും ബാലാജി വെളിപ്പെടുത്തിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിലായിരുന്നു അത്. മൂര്‍ധന്യാവസ്ഥയിലേക്ക് പോയിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാല്‍ ഇദ്ദേഹം മരിക്കും, അത് കഴിഞ്ഞിട്ട് നോക്കാം എന്ന നിലപാടായിരുന്നു ഡോക്ടര്‍മാര്‍ക്ക്. പക്ഷേ അതിനെയും ഞാന്‍ അതിജീവിച്ചുവന്നു.

മരണത്തെ എപ്പോഴും താന്‍ പ്രതീക്ഷിക്കുന്നതായും അന്ന് ആ അഭിമുഖത്തില്‍ ബാലാജി തുറന്ന് പറഞ്ഞിരുന്നു. ഒറ്റയ്ക്കാണ് താമസം, ഒരു ദിവസം ഞാന്‍ എഴുന്നേല്‍ക്കാതെ പോയാല്‍ വന്ന് നോക്കണം എന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിരുന്നുവത്രെ. മരണം അങ്ങനെയാണ്, മുന്നറിയിപ്പൊന്നും ഇല്ലാതെ വരും എന്നാണ് ബാലാജി പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

എൽപിജി സിലിണ്ടർ വില തുടർച്ചയായി രണ്ടാം മാസവും കുറച്ച് എണ്ണക്കമ്പനികൾ

പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില രണ്ടാം മാസം തുടർച്ചയായി കുറച്ചു....

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന വിശേഷണമാണ് കൂടുതൽ ചേരുന്നത്

തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടു നടക്കുന്ന അദ്ദേഹത്തിന് ‘മാടമ്പിള്ളിയിലെ മനോരോഗി’ എന്ന...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായതോടെ ജോലി പോയി ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ...

Related Articles

Popular Categories

spot_imgspot_img