ലോകമെങ്ങും മാരകമായി പടരുന്ന പലതരം വൈറസുകളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് എം പോക്സ് വൈറസ്. ഇപ്പോൾ അയര്‍ലണ്ടില്‍ ആദ്യമായി ക്ലേഡ് I എംപോക്സ് വൈറസ് കണ്ടെത്തിയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ഐറിഷ് പൌരനില്‍ ആണ് എംപോക്സ് സ്ഥിരീകരിച്ചത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോൺഗോയിലേക്കുള്ള യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയതായിരുന്നു ഇയാൾ.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങൾക്ക് ഇതിന്റെ അപകട സാധ്യത വളരെ കുറവാണെന്നും HSE അറിയിച്ചു. രോഗത്തിന്റെ വ്യാപനം തടയാൻ സാധ്യമായ എല്ലാ നടപടികളും എടുക്കുകയാണെന്നും HSE വ്യക്തമാക്കി.
രോഗി നിലവില്‍ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണുള്ളത്.
രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ടീം ബന്ധപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയിൽ എംപോക്സ് വ്യാപകമായി കാണുന്ന ചില രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്ത ആളുകളിൽ നേരത്തെ തന്നെ യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലും ചെറിയ തോതിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗവ്യാപനം തടയാനാവശ്യമായ നാടപോഡികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.