കൽപറ്റ: വയനാട് ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ഒരു മൃതദേഹ ഭാഗം കൂടി കണ്ടെത്തി. പരപ്പൻപാറ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മരത്തിൽ കുടുങ്ങിയ നിലയിലാണ് ശരീര ഭാഗങ്ങൾ ഉള്ളത്. ഉരുള്‍പൊട്ടലില്‍പ്പെട്ടയാളുടേതെന്നാണ് സംശയം.(dead body parts found from wayanad)
വനത്തിലേക്ക് തേന്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ലഭിച്ച മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധന നടത്തും.ഉരുൾ പൊട്ടൽ ദുരന്തത്തിൽ 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരച്ചിലിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വീണ്ടും തിരച്ചില്‍ ആവശ്യപ്പെട്ട് ദുരിതബാധിതര്‍ ധര്‍ണയടക്കം സംഘടിപ്പിച്ചിരുന്നു.