web analytics

“എന്റെ ആണത്തം അതിനെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് ഖേദമുണ്ട്”

“എന്റെ ആണത്തം അതിനെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് ഖേദമുണ്ട്”

സമൂഹമാധ്യമങ്ങളിലെ ബോഡി ഷെയ്മിംഗിന് ശക്തമായ മറുപടിയുമായി നടി മഞ്ജു പിള്ളയുടെയും പ്രശസ്ത ഛായാഗ്രാഹകൻ സുജിത്ത് വാസുദേവിന്റെയും മകൾ ദയ സുജിത്ത്.

‘നിന്നെ കാണാൻ ആണത്തം കൂടുതലാണ്’, ‘ജിമ്മിൽ പോയാൽ പൂർണമായും ഒരു ആണായി മാറും’ എന്ന തരത്തിലുള്ള അപകീർത്തികരമായ കമന്റിനെതിരെയാണ് ദയ തുറന്നടിച്ചത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ, തന്റെ ‘ആണത്തം’ ചിലരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിൽ ഖേദമുണ്ടെന്ന് പറഞ്ഞ ദയ, അത് ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം വിമർശകർക്കില്ലാത്തതിലാണ് യഥാർത്ഥ പ്രശ്നമെന്നും വ്യക്തമാക്കി.

“എന്റെ ആണത്തം നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിന് ഞാൻ ഖേദിക്കുന്നു. എന്നാൽ അതിനെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് ഖേദമുണ്ട്,” എന്നാണ് ദയയുടെ പ്രതികരണം.

മറ്റുള്ളവരെ അപമാനിച്ച് സ്വന്തം അപകർഷത മറയ്ക്കാനുള്ള ശ്രമങ്ങളെ ദയ പരിഹസിക്കുകയും ചെയ്തു. “എന്നേക്കാൾ വലിയ ‘ആൺ’ നിങ്ങളാണെന്ന് കരുതാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നിങ്ങൾ,” എന്ന വാക്കുകളിലൂടെ ബോഡി ഷെയ്മിംഗിനെതിരെ ദയ ശക്തമായ നിലപാട് വ്യക്തമാക്കി.

ഇതിന് മുൻപും ശരീരഭാരത്തെ പരിഹസിച്ചവർക്കെതിരെ ദയ പ്രതികരിച്ചിരുന്നു. “നീ ഫുൾ വണ്ണം വച്ചല്ലോ, പഴയ നീയല്ല” എന്ന തരത്തിലുള്ള വിമർശനങ്ങൾക്ക്, മറ്റുള്ളവരുടെ ശരീരത്തെ നോക്കി വിലയിരുത്തുന്നവരുടെ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് ‘കളിക്കല്ലേ’ എന്ന മാസ്സ് ഡയലോഗോടെയായിരുന്നു ദയയുടെ മറുപടി. സമൂഹമാധ്യമങ്ങളിൽ ദയയുടെ പ്രതികരണം വ്യാപക പിന്തുണയാണ് നേടുന്നത്.

English Summary

Daya Sujith, daughter of actress Manju Pillai and cinematographer Sujith Vasudev, gave a powerful response to body-shaming comments on social media. Calling out toxic masculinity, she said her confidence unsettles those who lack the strength to accept it. Her reply has received wide appreciation online.

daya-sujith-strong-response-body-shaming-social-media

Daya Sujith, Manju Pillai, Body Shaming, Social Media Abuse, Celebrity Response, Gender Stereotypes

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img