കൊച്ചി: പ്രായമായ അമ്മയെ വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മരട് പോലീസ് എസ്.എച്ച്. ഒ പരാതിയെ കുറിച്ച് അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. 78 വയസുള്ള തൈക്കുടം സ്വദേശി സരോജിനിയമ്മയെയാണ് വീടിന് പുറത്താക്കി മക്കൾ വീടുപൂട്ടി പോയത്.
സരോജിനിയമ്മക്ക് വീട് തുറന്ന് നൽകാനുള്ള ആർ.ഡി.ഒ യുടെ ഉത്തരവ് പോലീസ് നടപ്പാക്കുന്നില്ലെന്നാണ് പരാതി. സ്വന്തം വീട്ടുമുറ്റത്താണ് സരോജിനി അമ്മ കഴിയുന്നത്. ആകെയുണ്ടായിരുന്ന 5 സെന്റ് ഭൂമി മക്കൾക്ക് വീതിച്ചു നൽകി. മക്കളിൽ ഒരാൾ വീടു പൂട്ടി പോയിട്ട് ഒരു വർഷമായി. തന്റെ സ്വത്ത് തിരികെ വാങ്ങി നൽകണമെന്നാണ് സരോജിനി അമ്മയുടെ ആവശ്യം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.
Read Also: ‘ടോക്കൺ എടുത്തു, ഭക്ഷണം കിട്ടും മുൻപ് സ്‌ഫോടനം’; പണം തിരികെ നൽകണമെന്ന് കഫേ അധികൃതരോട് ഉപഭോക്താവ്