കൺതടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മയും സ്ട്രെസുമൊക്കെ കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അതുപോലെ തന്നെ, കംമ്പ്യൂട്ടർ, ടിവി, മൊബൈൽ ഫോൺ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നതും ഇത്തരത്തിൽ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാൻ കാരണമാകും. ജീവിത രീതികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ കണ്ണുകൾക്ക് ആശ്വാസം ഉണ്ടാകും. ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പു നിറം വരാതെ സൂക്ഷിക്കും.മറ്റു വഴികൾ നോക്കാം
കാപ്പിപ്പൊടി
കാപ്പിപ്പൊടിയും തണുത്ത പാലുമാണ് ഇതിനായി വേണ്ടത്. കാപ്പിപ്പൊടി പല സൗന്ദര്യപരീക്ഷണങ്ങളിലേയും പ്രധാന ചേരുവകളിൽ ഒന്നാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കാപ്പിപ്പൊടി. കരുവാളിപ്പും ബ്ലാക്‌ഹെഡ്‌സുമെല്ലാം മാറ്റാൻ സഹായിക്കുന്ന ഒന്നാണിത്.
പാൽ
പാൽ നല്ലൊരു ക്ലെൻസറാണ്. ചർമത്തിന് മോയിസ്ചറൈസിംഗ് ഗുണം നൽകുന്ന പാൽ ചർമകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി സ്‌കിൻ ടോൺ മെച്ചപ്പെടുത്താനും നല്ലതാണ്. നല്ല തണുത്ത പാൽ മുഖത്ത് പുരട്ടുന്നത് മുഖത്തിന് ഫ്രഷ്‌നസ് നൽകുന്നു. ഇതേ ഗുണം തന്നെയാണ് കണ്ണിനടിയിൽ ഇത് പുരട്ടിയാലും ഉണ്ടാകുന്നത്. തണുത്ത പാലിൽ കോട്ടൻ മുക്കി കണ്ണിന് മുകളിൽ വയ്ക്കുന്നത് കൺതടത്തിലെ കറുപ്പ് മാറാനും ക്ഷീണം മാറാനും പരീക്ഷിയ്ക്കാവുന്ന വിദ്യയാണ്.
റോസ് വാട്ടർ
ഇതിൽ വേണമെങ്കിൽ അൽപം റോസ് വാട്ടർ അഥവാ പനിനീര് കൂടി ചേർക്കാം. ചർമസംരക്ഷണത്തിനും കണ്ണിന്റെ സംരക്ഷണത്തിനും പ്രധാനപ്പെട്ടതാണ് റോസ് വാട്ടർ. കൺതടത്തിലെ കറുപ്പകറ്റാനും ക്ഷീണം മാറാനുമെല്ലാം മികച്ചതാണ് ഇത്. പല സൗന്ദര്യസംരക്ഷണ വസ്തുക്കളിലെയും പ്രധാന ചേരുവകളിൽ ഒന്നാണിത്. ഇതിനാൽ ഇത് ഈ ചേരുവയിൽ ചേർക്കുന്നത് നല്ലതാണ്.
തക്കാളിനീര്
തക്കാളിനീര് കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കൺതടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
വെള്ളരിക്ക
കൺതടത്തിലെ കറുത്ത പാട് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക. വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കിൽ അരച്ചോ പത്ത് മിനിറ്റ് കൺതടങ്ങളിൽ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവർത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാൻ ഇത് സഹായിക്കും.
Read Also : ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി മതി