ദാന ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോൾ ഒഡീഷയിലും , പശ്ചിമ ബംഗാളിലും ജാഗ്രതയും മുന്നൊരുക്കങ്ങളും തകൃതിയായി നടക്കുന്നു.കൊടുങ്കാറ്റിന് മുന്നോടിയായി 11.40 ലക്ഷത്തിലധികം ആളുകളെയാണ് വിവിധയിടങ്ങളിൽ നിന്നും ഒഴിപ്പിച്ചത്. ‘Dana’ arrives in Odisha, West Bengal on high alert
ഇന്ത്യൻ റെയിൽവേ 300 ട്രെയിനുകൾ റദ്ദാക്കി. ഹൗറ- സെക്കന്ദരാബാദ് , ഹൗറ- പുരി തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ ട്രെയിനുകൾ ഒഴിപ്പിച്ചവയിൽ പെടും.
വെള്ളിയാഴ്ച്ചയാണ് കൊടുങ്കാറ്റ് തീരം തൊടുക. കൊൽക്കത്ത വിമാനത്താളവളം സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി അടച്ചുപൂട്ടി. എൻ.ഡി.ആർ.എഫ്. 56 ടീമുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. തീര പ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.