രണ്ടു ദിവസമായി മഴ ശക്തമായതോടെ ഇടുക്കിയിൽ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി അണക്കെട്ടിൽ നാല് അടിയും മുല്ലപ്പെരിയാറിൽ രണ്ട് അടിയുമാണ് ജലനിരപ്പ് ഉയർന്നത്.(Dams opened after heavy rain in Idukki)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുൻവർഷം ഇതേ സമയം ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ്. ഇതിനിടെ പരമാവധി ജലനിരപ്പ് എത്തിയതോടെ അഞ്ച് ഡാമുകൾ തുറന്നു.
ലോവർ പെരിയാർ, കല്ലാർകുട്ടി, മലങ്കര , പൊൻമുടി, ഹെഡ്വർക്‌സ് ഡാമുകളാണ് തുറന്നത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
നിലവിൽ ഒട്ടേറെയിടങ്ങളിൽ മണ്ണിടിച്ചിലും മഴക്കെടുതിയും നേരിടുന്ന ഇടുക്കിയിൽ മഴ കനത്താൽ ഏറെ പ്രതിസന്ധിയുണ്ടാകും.