വട്ടവട ചിലന്തിയാറിലെ തടയണ ; അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം

ചിലന്തിയാറിൽ തടയണ നിർമിയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ തർക്കങ്ങൾ രൂപപ്പെടുന്നു എന്ന വാർത്തകൾക്ക് പിന്നാലെ വിശദീകരണവുമായി ഇടുക്കി ജില്ലാ ഭരണകൂടം. വട്ടവട പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചിലന്തിയാറിൽ ഒരു മീറ്റർ മാത്രം ഉയരത്തിൽ തടയണ നിർമ്മിക്കുന്നതെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. കൂടല്ലാർകുടി,വട്ടവട സൗത്ത്,വട്ടവട നോർത്ത്, പഴത്തോട്ടം, സിലന്തിയാർ, സ്വാമിയാർക്കുടി എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കാണ് കേരള വാട്ടർ അതോറിറ്റി ജലജീവൻ മിഷൻ പ്രകാരം പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

വട്ടവട പഞ്ചായത്തിൽ ലഭ്യമായ ഏക വറ്റാത്ത ഉറവിടം ചിലന്തിയാർ ആണ്. അതിനാലാണ് അവിടെ ഒരു മീറ്റർ ഉയരമുള്ള തടയണ നിർമിച്ച് കറുപ്പ് സ്വാമി അമ്പലത്തിന് സമീപം സ്ഥാപിക്കുന്ന ജല ശുദ്ധികരണ ശാലയിലേക്ക് ജലം പമ്പ് ചെയ്ത് എത്തിക്കുവാൻ ശ്രമിക്കുന്നത്. അവിടെ നിന്ന് വട്ടവട ഗ്രാമപഞ്ചായത്തിലെ 617 കുടുംബങ്ങൾക്ക് ആദ്യ ഘട്ടമായും തുടർന്ന് വട്ടവട പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാകുന്നതിനാണ് ശ്രമം. ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ നടന്നുവരികയാണ്.

പശ്ചിമഘട്ടത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന വട്ടവട ഗ്രാമ പഞ്ചായത്ത്, സമുദ്ര നിരപ്പിൽനിന്നും 1450M – 2695M ഉയരത്തിൽ സ്ഥിതി ചെയുന്ന പ്രദേശമാണ്. പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്നുവെങ്കിലും വറ്റാത്ത നദിയോ, പുഴയോ പഞ്ചായത്തിൽ ഇല്ല . ഭൂഗർഭജലത്തിനും ദൗർലഭ്യം ഉണ്ട്. പഞ്ചായത്തിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമം.

നദിക്ക് കുറുകെ അണക്കെട്ട് നിർമിക്കുന്നുവെന്ന വാദം തെറ്റാണ്. 1 മീറ്റർ ഉയരവും 45 മീറ്റർ നീളവുമുള്ള തടയണ മാത്രമാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത് . വട്ടവട പഞ്ചായത്തിലെ എല്ലാ വീട്ടിലും വെള്ളം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് മറ്റൊരു ശാശ്വത മാർഗ്ഗവും ഇല്ലാത്തതിനാലാണ് പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല സാങ്കേതിക സമിതിയും ദേശീയ മിഷനും അംഗീകാരം നല്കിയിട്ടുള്ളത്. പ്രോജക്ടിലെ എല്ലാ പാക്കേജുകളും ടെൻഡർ ചെയ്യുകയും നിരവധി പാക്കേജുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുള്ളതുമാണ് .നിർമാണം നടത്താൻ സാധിക്കാത്ത പക്ഷം പദ്ധതി ഉപേക്ഷിക്കേണ്ടതായി വരും. അത് പൊതുജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനാകാത്ത സാഹചര്യം സൃഷ്ടിക്കും. അതിനാൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

Read also: സംസ്ഥാനത്തെ തോട്ടങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുന്നു; ലയങ്ങളുടെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടി

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

Related Articles

Popular Categories

spot_imgspot_img