ചെന്നൈ: ചെന്നൈ രാജ്യാന്തരവിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റില്‍പ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ എ320 നിയോ വിമാനമാണ് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.(Cyclone Fengal: Indigo plane’s shocking video goes viral)
വിമാനം ഇറക്കാൻ ശ്രമിക്കുന്നതിനിടെ ശക്തമായ കട്ടിൽ ഇടത്തോട്ട് ചെറിയുകയായിരുന്നു. ഇതോടെ ലാന്‍ഡ് ചെയ്യാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ പൈലറ്റ് ലാന്‍ഡ് ചെയ്യുന്നതിന് പകരം വിമാനം മുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
വീഡിയോ വൈറലായതോടെ തങ്ങളുടെ പൈലറ്റുമാര്‍ വ്യക്തമായ പരിശീലനം ലഭിച്ചവരാണെന്ന് ഇന്‍ഡിഗോ വക്താവ് പ്രതികരിച്ചു. കൃത്യമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത സമയങ്ങളില്‍ പൈലറ്റുമാര്‍ നടത്തുന്ന ഗോ എറൗണ്ട് എന്ന നീക്കമാണ് സംഭവസമയത്ത് പൈലറ്റ് നടത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.