web analytics

കടൽ കടക്കാനൊരുങ്ങി കറിവേപ്പില; കർഷകർക്ക് നേട്ടം; പിന്നിൽ കരപ്പുറം ഗ്രീൻസ്

ചേർത്തല: കടൽ കടക്കാനൊരുങ്ങി കരപ്പുറത്തെ കറിവേപ്പില. ചേർത്തല നിയോജക മണ്ഡലത്തിലെ മതിലകത്ത് പ്രവർത്തിക്കുന്ന കരപ്പുറം ഗ്രീൻസ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനാണ്,​ നഗരസഭയിലേയും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലേയും കർഷകരിൽ നിന്ന് ശേഖരിച്ച 500 കിലോ കറിവേപ്പില വിദേശത്തേക്ക് ആദ്യമായി കയറ്റി അയക്കുന്നത്.Curry leaves ready to cross the sea

ആഴ്ചയിൽ രണ്ടുപ്രാവശ്യം കറിവേപ്പില വിദേശത്ത് എത്തിക്കും. കിലോയ്ക്ക് 40 രൂപ നിരക്കിലാണ് കർഷകരിൽ നിന്ന് കറിവേപ്പില വാങ്ങുന്നത്. ചേർത്തലയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കയറ്റി അയ്‌ക്കാനും കരപ്പുറം ഗ്രീൻസിന് കരാർ ലഭിച്ചിട്ടുണ്ട്.

ആഴ്ചയിൽ 1500 കിലോ പച്ചക്കറിക്കാണ് അനുമതി. എന്നാൽ,​ പച്ചക്കറിയുടെ ലഭ്യതക്കുറവ് കാരണം കൂടുതൽ അയയ്ക്കാൻ കഴിയുന്നില്ല.30 കർഷകരുടെ കൂട്ടായ്‌മയാണ് കരപ്പുറം ഗ്രീൻസ്.

ഓണത്തിന് മുമ്പ് 3,000 കർഷകരെ അംഗങ്ങളാക്കാനാണ് നീക്കം. ഇതോടെ ആഴ്ചയിൽ 5000 കിലോ പച്ചക്കറി കയറ്റി അയയ്ക്കാനാകും.

വി.എസ്. ബൈജു വലിയവീട്ടിൽ (പ്രസിഡന്റ്),​ ഷിനാസ് (സെക്രട്ടറി),സുഭാഷ് (ഖജാൻജി),തണ്ണീർമുക്കം കൃഷി ഓഫീസർ ജോസഫ് ജഫ്രീ, നോഡൽ ഓഫീസർ എന്നിരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

കർഷകർക്ക് ലഭിക്കും നല്ലവില

  1. ചേർത്തല മണ്ഡലത്തിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ കരപ്പുറം ഗ്രീൻസ് വാങ്ങുന്നതിലൂടെ മികച്ചവിലയാണ് കർഷകർക്ക് ലഭിക്കുന്നത്
  2. തിങ്കൾ,ബുധൻ,വെള്ളി ദിവസങ്ങളിലാണ് കർഷകർ മതിലകത്തെ കരപ്പുറം ഗ്രീൻസ് ഓഫീസിൽ പച്ചക്കറി എത്തിക്കുന്നത്3. വ്യാപാരികളാണ് ഇപ്പോൾ ഇവിടെനിന്ന് പച്ചക്കറികൾ വാങ്ങുന്നത്. ഉത്പാദനം വർദ്ധിച്ചാൽ കയറ്റുമതി വർദ്ധിക്കും
spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

Related Articles

Popular Categories

spot_imgspot_img