web analytics

പിഎസ്‍സി കോഴയിൽ ഇങ്ങനൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ച് കാണില്ല; പരാതിക്കാരന് പരാതി ഇല്ല; എവിടെ നിന്നോ പൊട്ടി മുളച്ച ആരോപണം; പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്ന് ശ്രീജിത്ത്

കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ നിർണായക ട്വിസ്റ്റ്. പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് ആയിരുന്നു പ്രതികരണം. Crucial twist in PSC bribery scandal

പ്രമോദ് എന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത്‌ പറഞ്ഞു.

എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത്‌ കൂട്ടിച്ചേര്‍ത്തു.

ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു. 

പ്രമോദ് വേണ്ടപ്പെട്ട സുഹൃത്താണ്. തന്റെ ഭാര്യ ഹോമിയോ ഡോക്ടറാണ്. മംഗലാപുരത്ത് നല്ല ജോലിയുണ്ട്. അവര്‍ നിലവില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ശ്രീജിത്ത്  പറഞ്ഞു.

കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടുളി ഇന്നലെ ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അമ്മക്കും മകനുമൊപ്പമായിരുന്നു സമരം. 

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തന്റെ പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. 

പക്ഷെ സത്യാവസ്ഥ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞിരുന്നു.

പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പിഎസ്സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും പി മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

പാര്‍ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തിങ്കളാഴ്ച...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്

16കാരൻ്റെ പീഡനത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട് കാസർകോട് 16കാരന്റെ പീഡനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന...

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ

ആരേയും വെറുതെ വിടില്ലെന്ന് കെ.ജെ.ഷൈൻ ലൈംഗികാ അപവാദ പ്രചരണം നടത്തിയ ആരേയും...

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും

വിദ്യാർത്ഥികളിൽ നിന്നും കണ്ടെത്തിയത് മദ്യവും കോണ്ടവും ഗുജറാത്തിലെ സ്കൂളുകളിൽ നടത്തിയ പരിശോധനയിൽ വിദ്യാർത്ഥികളിൽ...

Related Articles

Popular Categories

spot_imgspot_img