കൊച്ചിയിൽ ഇന്ന് രാവിലെ എന്നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സമീപത്തെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. പ്രസവം നടന്നത് ഫ്ലാറ്റിലെ ശുചിമുറിയിൽ ആണെന്നാണ് സൂചന. ഫ്ലാറ്റ് ഫൈവ് സി വണ്ണിലെ താമസക്കാരെയാണ് ചോദ്യം ചെയ്യുന്നത്. കുഞ്ഞിനെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞു എന്നാണ് മൊഴിഎന്ന് സൂചനയുണ്ട്. ഈ ഫ്ലാറ്റിൽ താമസക്കാരായ അച്ഛനെയും അമ്മയെയും മകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 15 വർഷമായി ഈ ഫ്ലാറ്റിലെ താമസക്കാരാണ് ഇവർ. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതെങ്കിലും മൃതദേഹം റോഡിൽ വീഴുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം.
